തളിപ്പറമ്പിൽ ബോംബ് ഭീഷണി; ഒന്നര മണിക്കൂർ പരിശോധിച്ചിട്ടും ബോംബ് കണ്ടെത്താനായില്ല
text_fieldsതളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബോംബ് വെച്ചെന്ന ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസും ബോംബ് -ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല.
അലർട്ട് കൺട്രോളിലേക്ക് ഫോൺ വഴിയാണ് വിവരം ലഭിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലാണ് പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡ് പൊലീസ് നായ ചേതകിനെ എത്തിച്ച് സ്റ്റാൻഡും സമീപത്തെ കെട്ടിടങ്ങളും ഒന്നര മണിക്കൂർ നേരം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അലർട്ട് കൺട്രോളിൽ ലഭിച്ച ഫോൺ കാളിനെപ്പറ്റി അന്വേഷിക്കുമെന്ന് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാർ പറഞ്ഞു. ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരനും പരിശോധനക്ക് നേതൃത്വം നൽകി.