ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്
text_fieldsചാക്യാളിയിലെ ശിവഗംഗയിൽ കെ.പി. ദാസെൻറ വീടിന് ബോംബെറിഞ്ഞ നിലയിൽ
ചക്കരക്കല്ല്: ഓടത്തിൽപീടിക ചാക്യാളിയിൽ വീടിന് നേരെ ബോംബേറ്. വീട്ടുപരിസരത്ത് നിർത്തിയ വാഹനങ്ങൾ തകർത്തു. ചാക്യാളിയിലെ ശിവഗംഗയിൽ കെ.പി. ദാസെൻറ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ഞായറാഴ്ച രാത്രി എേട്ടാടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബോംബേറിൽ വീടിെൻറ മുൻഭാഗത്തെ ജനൽ ഗ്ലാസുകൾ, കട്ടിള എന്നിവ തകർന്നു.
വീടിന് സമീപം നിർത്തിയിട്ട സി.പി. ഷമിലിെൻറ ഗുഡ്സ് ഓട്ടോയുടെ ഗ്ലാസും എസ്. സന്ദീപിെൻറ ബൈക്കിെൻറ സീറ്റും ആക്രമിസംഘം തകർത്തു. പുറക്കണ്ടി സന്ദീപിെൻറ ബൈക്ക് ആക്രമിസംഘം കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ചാക്യാളിയിലെ ഷമിലിനെ കണ്ണാടിവെളിച്ചം കനാൽ റോഡിൽ ഒരാൾ മർദിച്ചിരുന്നു. മർദിച്ചശേഷം ആക്രമി സ്കൂട്ടർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഷമിലിെൻറ കൂട്ടുകാർ ചേർന്ന് ഈ സ്കൂട്ടർ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതിനുശേഷം സ്കൂട്ടർ അന്വേഷിച്ച് ചാക്യാളിയിലെത്തിയ സംഘമാണ് ബോംബെറിഞ്ഞും അക്രമം നടത്തിയും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ബൈക്കിൽ എത്തിയ സംഘത്തെ കണ്ട് ചാക്യാളി റോഡരികിൽ നിൽക്കുകയായിരുന്ന ദാസനും മക്കളും വീട്ടിലേക്ക് ഓടിക്കയറി. ഇതിന് പിന്നാലെയാണ് ദാസെൻറ വീടിന് നേരെ ബോംബെറിഞ്ഞത്. സംഭവത്തെ തുടർന്ന് ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.