അടുത്തില ഈസ്റ്റിൽ ബ്ലാക്ക്മാൻ ചുവരെഴുത്ത്
text_fieldsപഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ അടുത്തില ഈസ്റ്റിൽ ബ്ലാക്ക്മാൻ ചുവരെഴുത്ത്. ചെങ്ങലിൽ ദിവസങ്ങൾക്കു മുമ്പ് ചുവരുകളിൽ ബ്ലാക്ക്മാൻ ചുവരെഴുത്തുണ്ടായിരുന്നുവെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല.
തുടർന്നാണ് അടുത്തില ഈസ്റ്റിലെ പി. ഗംഗാധരൻ മാസ്റ്ററുടെ അടുക്കള ഭാഗത്തെ വീട് ചുമരിലും ചുറ്റുമതിലിന്റെ ചുവരിലും പി.വി. രമേശന്റെ വാടക വീട് ചുമരിലും ബ്ലാക്ക്മാൻ എന്നെഴുതിയിട്ടത്. ഞായറാഴ്ച രാതി 11.30 ഓടെയാണ് സംഭവം.
രമേശന്റെ വീട് ചുമരിൽ എഴുതുന്നതിനിടയിൽ വീട്ടുകാർ അറിഞ്ഞതോടെ അജ്ഞാതൻ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രദേശത്തുളളവർ അജ്ഞാതനെ കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ. ഗീത, ഏഴോം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. അനിൽകുമാർ, പി. സുലോചന എന്നിവർ സ്ഥലം സന്ദർശിച്ചു.

