Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനാര മോൾക്കായി...

ഇനാര മോൾക്കായി കരുണയുടെ രുചി വിളമ്പി ബിരിയാണി ചലഞ്ച്

text_fields
bookmark_border
ഇനാര മോൾക്കായി കരുണയുടെ രുചി വിളമ്പി ബിരിയാണി ചലഞ്ച്
cancel
camera_alt

ഇനാര ചികിത്സ സഹായ ഫണ്ടിലേക്ക് കുന്നത്ത് ബ്ര​ദേ​ർ​സ് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറുന്നു

എ​ട​ക്കാ​ട്​: പി​ഞ്ചു​കു​ഞ്ഞി​െൻറ ജീ​വ​നു​വേ​ണ്ടി​ കൈ​കോ​ർ​ത്ത യു​വാ​ക്ക​ളു​ടെ ക​രു​ണ​യി​ൽ​ചാ​ലി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച്​ വ​ൻ​വി​ജ​യം. സ്‌​പൈ​ന​ല്‍ മ​സ്‌​കു​ലാ​ര്‍ അ​ട്രോ​ഫി (എ​സ്.​എം.​എ) ജ​നി​ത​ക രോ​ഗ​ത്തി​െൻറ പി​ടി​യി​ലാ​യ മു​ഴ​പ്പി​ല​ങ്ങാ​​ട്ടെ ഇ​നാ​ര മോ​ൾ​ക്ക്​ എ​ട​ക്കാ​ട്​ കു​ന്ന​ത്ത്​ ബ്ര​ദേ​ർ​സ്​ ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ നേ​ടി​യ​ത്​ എ​ട്ട​ര ല​ക്ഷ​ത്തി​ലേ​റെ രൂ​പ. 12,000ത്തി​ലേ​റെ ബി​രി​യാ​ണി വി​ളി​മ്പി​യാ​ണ്​ ഇ​ത്ര​യു​ം തു​ക സ​മാ​ഹ​രി​ച്ച​ത്.

എ​ട​ക്കാ​ട്​ കു​ന്ന​ത്ത്​ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​നാ​ര ചി​കി​ത്സ സ​മി​തി ട്ര​ഷ​റ​ർ ഹാ​ഷിം ബ​പ്പ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ.​കെ. ഇ​ബ്രാ​ഹിം എ​ന്നി​വ​ർ​ക്ക് തു​ക കൈ​മാ​റി. ഇ​നാ​ര ഫ​ണ്ടി​ലേ​ക്ക്​ കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി വേ​റി​ട്ട പ​ദ്ധ​തി​ക​ളും കു​ന്ന​ത്ത്​ ബ്ര​ദേ​ർ​സ്​ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​െൻറ ഭാ​ഗ​മാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വ​ള​ൻ​റി​യ​ർ​മാ​ർ എ​ട​ക്കാ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട്, ക​ട​മ്പൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ക്രി സാ​ധ​ന​ങ്ങ​ൾ ​േശ​ഖ​രി​ക്കും. ബി​രി​യാ​ണി ച​ല​ഞ്ചി​ന്​ പി.​കെ. ഷം​സീ​ർ, പി.​പി. ബാ​ബു ഫ​ഹ​ദ്, എ.​ടി. ജാ​ഫ​ർ, ഷി​ഹാ​ദ്​ എ​ട​ക്കാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ഴ​പ്പി​ല​ങ്ങാ​ട്​ കെ​ട്ടി​ന​ക​ത്തെ മു​ഹ​മ്മ​ദ്​ റാ​ഷി​ദി​െൻറ​യും ഫാ​ത്തി​മ ഹി​സാ​ന​യു​ടെ​യും മ​ക​ളാ​ണ്​ എ​ട്ടു​മാ​സം പ്രാ​യ​മാ​യ ഇ​നാ​ര മ​ർ​യം.

മ​രു​ന്നി​ന്​ ആ​വ​ശ്യ​മാ​യ 18 കോ​ടി സ​മാ​ഹ​രി​ക്കാ​ൻ നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച്​ ആ​േ​വ​ശ​പൂ​ർ​വം രം​ഗ​ത്തി​റ​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ മ​രു​ന്ന്​ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന്​ പ്ര​ച​രി​ച്ച​ത്​ ഫ​ണ്ടു​വ​ര​വ്​ ത​ള​ർ​ത്തി​യി​രു​ന്നു.എ​സ്.​എം.​എ ബാ​ധി​ച്ച 36 കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി മ​രു​ന്ന്​ ല​ഭ്യ​മാ​കു​മെ​ന്ന്,​ ഇ​നാ​ര​യെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​യാ​ണ്​ വി​ന​യാ​യ​ത്.

ചി​കി​ത്സ വൈ​കു​ന്തോ​റും ഇ​നാ​ര​യു​ടെ നി​ല അ​പ​ക​ട​ക​ര​മാ​യി മാ​റി​െ​ക്കാ​ണ്ടി​രി​ക്കു​ക​യാ​ണ്. ​ ഇ​തേ​ത്തു​ട​ർ​ന്നാ​ണ്​ നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം കൈ​കോ​ർ​ത്ത്​ രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ട​ക്കാ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട്​ മേ​ഖ​ല​യി​ലെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ നി​ശ്ചി​ത ദി​വ​സ​ത്തെ വ​രു​മാ​നം ഇ​നാ​ര ഫ​ണ്ടി​ലേ​ക്ക്​ നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ വി​വി​ധ കൂ​ട്ടാ​യ്​​മ​ക​ളും ഫ​ണ്ട്​ സ​മാ​ഹ​ര​ണ​ത്തി​ന്​ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. ചി​കി​ത്സ സ​മി​തി​യു​ടെ ഗൂ​ഗ്​​ള്‍ പേ ​ന​മ്പ​ർ: 9744918645, 8590508864.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biryani ChallengeInara Mol
News Summary - Biryani Challenge for Inara Mol
Next Story