Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാ​നൂ​രി​ൽ മി​ന്ന​ൽ...

പാ​നൂ​രി​ൽ മി​ന്ന​ൽ റെ​യ്ഡ്; നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
Banned plastic
cancel

പാ​നൂ​ർ: പാ​നൂ​രി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്റ് വി​ഭാ​ഗ​ത്തി​ന്റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും മി​ന്ന​ൽ റെ​യ്ഡ്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്ക് ക​പ്പു​ക​ളും, ഗ്ലാ​സു​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

വി​ൽ​പ​ന നി​രോ​ധി​ച്ച 300 മി​ല്ലി കു​ടി​വെ​ള്ള കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ക്കും. പു​ത്തൂ​ർ റോ​ഡി​ലെ എം.​ആ​ർ.​എ ബേ​ക്ക​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ളും, ക​പ്പു​ക​ളും, ക​ണ്ടെ​യ്ന​റു​ക​ളും ക​ണ്ടെ​ത്തി. അ​ര ലി​റ്റ​റി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള്ളം വി​ൽ​പ​ന​ക്ക് വ​ച്ച​തും പി​ടി​കൂ​ടി. 10,000 രൂ​പ എം.​ആ​ർ.​എ​ക്ക് പി​ഴ ചു​മ​ത്തി. പാ​നൂ​ർ ച​മ്പാ​ട് റോ​ഡി​ലെ ശ്രീ​നാ​രാ​യ​ണ എ​ന്റ​ർ​പ്രൈ​സ​സി​ൽ നി​ന്നും വി​ൽ​പ​ന​ക്ക് വ​ച്ച പ്ലാ​സ്റ്റി​ക്ക് കു​ടി​വെ​ള്ള കു​പ്പി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു.

ര​ണ്ടാ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക് കു​ടി​വെ​ള്ള കു​പ്പി​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വെ​ള്ളം ഫ​ല​പ്ര​ദ​മാ​യി ഒ​ഴി​വാ​ക്കി​യ ശേ​ഷം കു​പ്പി​ക​ൾ ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റും. ശ്രീ​നാ​രാ​യ​ണ​ക്കും 10,000 പി​ഴ​ചു​മ​ത്തി.

റം​സാ​ൻ കാ​ലം മു​ൻ​നി​ർ​ത്തി പ​ള്ളി​ക​ളി​ലേ​ക്കാ​യാ​ണ് ഇ​ത്ത​രം കു​ടി​വെ​ള്ള കു​പ്പി​ക​ൾ എ​ത്തി​ച്ച​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞെ​ങ്കി​ലും മു​ഴു​വ​ൻ പ​ള്ളി​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യും വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ചെ​റി​യ വെ​ള്ള​ക്കു​പ്പി​ക​ളോ പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ആ​ഘോ​ഷ​വേ​ള​ക​ളി​ലും ഇ​ത്ത​രം പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ വി​ല​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​രം പ്ലാ​സ്റ്റി​ക്ക് ബോ​ട്ടി​ലു​ക​ൾ ഹ​രി​ത ക​ർ​മ്മ സേ​ന​ക്ക് കൈ​മാ​റി ശി​ക്ഷാ​വി​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ട​യു​ട​മ​ക​ൾ കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടാം ഘ​ട്ടം 25,000, മൂ​ന്നാം ഘ​ട്ടം 50,000 നാ​ലാം ഘ​ട്ടം ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ എ​ന്നീ ശി​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് നേ​രി​ടേ​ണ്ടി വ​രി​ക. റെ​യ്ഡി​ന് ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​ലീ​ഡ​ർ റ​ജി പി. ​മാ​ത്യു, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ഷം​സീ​ർ, പാ​നൂ​ർ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​മൊ​യ്തു, ജെ.​എ​ച്ച്.​ഐ പി.​എം. ര​തീ​ഷ്, ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശ്രീ​ധ​ര​ൻ, ജ​ഗ​ദീ​ഷ്, പ്രേം​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Banned plastic bottles
News Summary - Banned plastic bottles Caught from Panur
Next Story