അഴീക്കൽ മത്സ്യബന്ധന തുറമുഖം; ആധുനീകരണ പ്രവൃത്തി പുരോഗമിക്കുന്നു
text_fieldsഅഴീക്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനീകരണ പ്രവൃത്തിയുടെ നിർമാണ പുരോഗതി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
അഴീക്കൽ: മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനീകരണ പ്രവൃത്തി ത്വരിതഗതിയിൽ പുരോഗമിക്കുന്നു. 2025 മാർച്ച് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ നിർമാണ പുരോഗതി വിലയിരുത്താനായി ചേർന്ന യോഗത്തിൽ കെ.വി. സുമേഷ് എം.എൽ.എ നിർദേശം നൽകി. നിലവിൽ ചുറ്റുമതിൽ നിർമാണം പൂർത്തീകരിച്ചു. ആകെ 45 ശതമാനം പ്രവൃത്തി പൂർത്തിയായി. ഫിഷറീസ് ഓഫിസ്, 186 മീറ്റർ വാർഫ്, ലേലപ്പുര, കടമുറികൾ, സാഫ് പ്രോസസിങ് യൂനിറ്റ്, ലോക്കർ മുറികൾ, നെറ്റ് മെന്റിങ് കെട്ടിടം, ഫിഷ് പ്രോസസിങ് യൂനിറ്റ്, കാന്റീൻ കെട്ടിടം, ശുചിമുറികൾ, കുടിവെള്ള വിതരണ സംവിധാനം, മഴവെള്ള സംഭരണി എന്നിവയുടെ പ്രവൃത്തി വേഗതയിൽ പുരോഗമിക്കുകയാണ്. റോഡ് പാർക്കിങ് ഏരിയ, ഡ്രെനേജ് പ്രവൃത്തികളും ഇതോടൊപ്പം നടക്കും. ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്ന ഹാർബർ ആധുനികവത്കരണത്തിന് 25.36 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
യോഗത്തിൽ അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ്, ഹാർബർ എൻജിനിയറിങ് എക്സിക്യൂട്ടീവ് എൻജിനീയർ ലിൻഡ, അസി. എക്സിക്യൂട്ടിവ് എൻജിനിയർ എൻ. വിനയൻ, അസി. എൻജിനിയർ സുനിൽകുമാർ, ഓവർസിയർ ഇ. നിവ്യ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

