ആസാദി കാ അമൃത്: സ്കൂളുകളിൽ ഗാന്ധി പ്രതിമയൊരുങ്ങുന്നു
text_fieldsതാണ മുഴത്തടം ഗവ. യു.പി സ്കൂളിൽ കോർപറേഷൻ നേതൃത്വത്തിൽ മഹാത്മാഗാന്ധി
പ്രതിമയുടെ അനാച്ഛാദനം മേയർ ടി.ഒ. മോഹനൻ നിർവഹിക്കുന്നു
കണ്ണൂർ: ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി കോര്പറേഷന് വിവിധ സ്കൂളുകളില് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. ആദ്യത്തെ പ്രതിമയുടെ അനാച്ഛാദനം മുഴത്തടം ഗവ. യു.പി സ്കൂളില് മേയര് ടി.ഒ. മോഹനന് നിർവഹിച്ചു.
കോര്പറേഷന്റെ 2022-23 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി ഗവ. ടൗണ് എച്ച്.എസ്.എസ്, ഗവ. സിറ്റി എച്ച്.എസ്.എസ്, ജി.എച്ച്.എസ്.എസ്, പള്ളിക്കുന്ന്, ജി.എച്ച്.എസ്.എസ്, ചേലോറ, ജി.എച്ച്.എസ്.എസ്, തോട്ടട, ഗവ. തളാപ്പ് മിക്സഡ് യു.പി സ്കൂള്, ഗവ. യു.പി സ്കൂള് മുഴത്തടം, ജി.എച്ച്.എസ്.എസ്, പുഴാതി, പുഴാതി ഗവ. വെല്ഫെയര് യു.പി സ്കൂള്, ഗവ. ഗേള്സ് എച്ച്.എസ്.എസ് പയ്യാമ്പലം, ഗവ. എല്.പി സ്കൂള്, ആനയിടുക്ക്, ജി.യു.പി.എസ്, താവക്കര എന്നിങ്ങനെ 12 സ്കൂളുകളിലാണ് 10 ലക്ഷം രൂപ ചിലവഴിച്ച് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്.
ഡെപ്യൂട്ടി മേയര് കെ. ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂര്, കൗണ്സിലര്മാരായ മുസ് ലിഹ് മഠത്തില്, എന്. സുകന്യ, എന്. ഉഷ, കണ്ണൂര് ഡി.ഡി.ഇ വി.എ. ശശീന്ദ്ര വ്യാസ്, പി.പി. കൃഷ്ണൻ, ശില്പി എന്. മനോജ് കുമാര്, പ്രധാനാധ്യാപകൻ ആര്.കെ. ജയവര്മ, ഫാ. സ്കറിയ എന്നിവര് സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

