Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആയുർവേദ ഗവേഷണകേന്ദ്രം;...

ആയുർവേദ ഗവേഷണകേന്ദ്രം; ഉദ്ഘാടനം പണിതീരാതെ ധിറുതിപിടിച്ച്

text_fields
bookmark_border
ആയുർവേദ ഗവേഷണകേന്ദ്രം; ഉദ്ഘാടനം പണിതീരാതെ ധിറുതിപിടിച്ച്
cancel
camera_alt

മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത കല്യാട് അന്താരാഷ്ട്ര അയുർവേദ ഗവേഷണകേന്ദ്രത്തിന്റെ ഉൾവശത്തെ മുറികൾ പണിതീരാത്ത നിലയിൽ

കല്യാട്: അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രം ഉദ്ഘാടനം നടത്തിയത് പണി പൂർത്തിയാക്കാതെ. കെട്ടിടങ്ങളുടെ പുറത്തുമാത്രം പണിനടത്തി പെയിന്റടിച്ച് വൃത്തിയാക്കിയെങ്കിലും പലതും പൂർത്തിയായിട്ടില്ല. ഒന്നാംനില ഭാഗികമായി പൂർത്തിയായെങ്കിലും രണ്ടുംമൂന്നും നിലകളിൽ ഉൾഭാഗത്തെ പ്രധാന പണികളൊന്നും നടത്തിയിട്ടില്ല. ലിഫ്റ്റ് സംവിധാനം ഒരുക്കിയില്ല. വയറിങ് പണികൾ, വാതിലുകൾ, ടൈൻസ്, കക്കൂസ്, ഇന്റീരിയൽ പണികൾ എന്നിവയെല്ലാം നടത്താനുണ്ട്.

പണികൾ തീർക്കണമെങ്കിൽ ഇനിയും മാസങ്ങളെടുക്കും. എല്ലാം കഴിഞ്ഞ് മിനുക്കുപണികൾ കൂടി പൂർത്തിയാവാതെ പ്രവർത്തനം തുടങ്ങാനാവില്ല. ഉൾഭാഗത്തെ പ്രധാന പണികൾപോലും തീർക്കാതെ ധിറുതിപിടിച്ച് ഉദ്ഘാടനം ചെയ്തെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പല മുറികളിലും പണിസാമഗ്രികളും ചാക്കുകളും മറ്റ് അവശിഷ്ടങ്ങളുമെല്ലാം കൂട്ടിയിട്ട കാഴ്ച്ചയാണ്. കണ്ണൂർ വിമാനത്താവളം പണി തീരുംമുമ്പേ ഉദ്ഘാനം ചെയ്തതായുള്ള ചർച്ചകൾ ഇപ്പോഴും രാഷ്ട്രീയവിഷയമാക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു ഉദ്ഘാടനം നടന്നതെന്നതും പുതിയ ചർച്ചക്ക് വഴിവെക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayurvedainaugurationResearch Center
News Summary - Ayurveda Research Center; Inauguration held without completion
Next Story