സൈക്കിൾ ദിനത്തിൽ ബോധവത്കരണ റാലി
text_fieldsലോക സൈക്കിള് ദിനത്തിന്റെ ഭാഗമായി കണ്ണൂരിൽ നടത്തിയ ബോധവത്കരണ
സൈക്കിള് റാലി രാമചന്ദ്രന് കടന്നപ്പള്ളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കണ്ണൂർ: ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസും ദേശീയ ആരോഗ്യദൗത്യവും കണ്ണൂർ സൈക്ലിങ് ക്ലബും ചേർന്ന് ബോധവത്കരണ സൈക്കിൾ റാലി നടത്തി. ജീവിതശൈലീ രോഗനിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ ഏഴിന് കലക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ, കണ്ണൂർ സൈക്ലിങ് ക്ലബിലെ അംഗങ്ങൾ തുടങ്ങി 30പേർ പങ്കെടുത്തു. ‘ആരോഗ്യത്തിന് സൈക്കിൾ’ എന്നതാണ് ഇത്തവണത്തെ സൈക്കിൾദിന സന്ദേശം.
ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവ കുറക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സൈക്ലിങ് വളരെയധികം സഹായിക്കും. കൂടാതെ സ്ട്രെസ്, ഡിപ്രഷൻ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറക്കാനും ഏകാഗ്രത വർധിപ്പിക്കാനും സാധിക്കും. പയ്യാമ്പലം ചുറ്റി സിവിൽ സ്റ്റേഷനിൽ തന്നെ റാലി സമാപിച്ചു. ജീവിതശൈലീ രോഗ നിയന്ത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ സൈക്ലിങ് ക്ലബിലേക്കുള്ള അംഗത്വ വിതരണവും നടത്തി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, കണ്ണൂർ സൈക്ലിങ് ക്ലബ് സെക്രട്ടറി രതീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

