എട്ടുലക്ഷത്തിെൻറ ചന്ദനമുട്ടികളുമായി യുവാവ് അറസ്റ്റിൽ
text_fieldsപിടിച്ചെടുത്ത ചന്ദനമുട്ടികളുമായി രഞ്ജിത്ത്
കണ്ണൂർ: എട്ടുലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളുമായി ഒാേട്ടാ ഡ്രൈവറായ യുവാവ് അറസ്റ്റിൽ.
മട്ടന്നൂർ, ശിവപുരം, നടുവനാട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കോളാരിയിൽ വെച്ചാണ് തില്ലേങ്കരി ഇയ്യംബോട് ചോക്കലമ്മൽ കെ. രഞ്ജിത്തിനെ (32) ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്.
ഇയാളിൽനിന്ന് 82 കിലോയോളം ചന്ദനമുട്ടിയാണ് പിടികൂടിയത്. ചന്ദനമുട്ടി കടത്താനുപയോഗിച്ച ഒാേട്ടായും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനത്തിന് എട്ടുലക്ഷത്തോളം വിലവരും.
ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് കണ്ണൂർ ഡിവിഷനൽ ഒാഫിസർ എം.എ. അനസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തുടരന്വേഷണത്തിനായി കേസ് കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഒാഫിസർക്ക് കൈമാറി.