ബലൂണ് വില്പനക്കാരനെ കൊല്ലാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റില്
text_fieldsഇസ്തര് രാജ്
കണ്ണൂര്: ബലൂണ് വില്പനക്കാരനായ രാജസ്ഥാന് സ്വദേശിയെ അടിച്ച് കൊലപ്പെടുത്താന് ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റില്. ഇസ്തര് രാജിനെയാണ് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ടൗണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജസ്ഥാന് സ്വദേശിയായ ബര്ദ്ദീലാലിനാണ് മര്ദനമേറ്റത്. വാക്കുതര്ക്കത്തെ തുടര്ന്ന് ഇസ്തര് രാജ് ഇഷ്ടിക ഉപയോഗിച്ച് ബര്ദ്ദീലാലിെൻറ തലക്കടിക്കുകയായിരുന്നു.
ബര്ദ്ദീലാലിനെ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് ഇസ്തര് രാജിനെതിരെ കേസ്. ഇസ്തര് രാജ് മുമ്പും പഴയ ബസ്സ്റ്റാന്ഡ് പരിസരത്ത് മദ്യപിച്ച് പ്രശ്നം ഉണ്ടാക്കായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

