Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ സി.പി.എം ഓഫീസിനുനേരെ ആക്രമണം

text_fields
bookmark_border
cpm
cancel
Listen to this Article

കണ്ണൂർ: സി.പി.എം ഓഫീസിന് നേരെ ആക്രമണം. കക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത നിലയിലാണുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സി.പി.എം ആരോപിച്ചു.

സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ അടക്കമുള്ള നേതാക്കൾ ലോക്കൽ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപകമായ അക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയും അക്രമം നടന്നിരിക്കുന്നത്. സ്ഥലത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on CPM office in Kannur
Next Story