തെരുവു നായുടെ ആക്രമണത്തിൽ നിന്ന് 15 കാരി രക്ഷപ്പെട്ടു
text_fieldsചൊക്ലി: മേക്കുന്നിൽ തെരുവ് നായുടെ ആക്രമണത്തിൽനിന്ന് പത്താം ക്ലാസ് വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ 6.30 ഓടെ മതിയമ്പത്ത് മദ്റസയിലേക്ക് പോകാൻ വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് മേക്കുന്ന് അൽഫർദാനിലെ അബ്ദു റസാക്ക്-ഹൈറുന്നിസ ദമ്പതികളുടെ മകൾ അർവ്വ അബ്ദു റസാഖിനുനേരെ (15) നായ്ക്കൂട്ടം പാഞ്ഞടുത്തത്. ധീരമായ ചെറുത്ത് നിൽപിലൂടെയാണ് അണ്വ രക്ഷപ്പെട്ടത്.
ഓടിയെത്തിയ തെരുവുനായയിൽനിന്ന് രക്ഷപ്പെടാനായി ഒടുവിൽ വീട്ടുമുറ്റത്തെ കിണറിന് സമീപമുണ്ടായിരുന്ന തൊട്ടി വലിച്ചെറിയാൻ ശ്രമിച്ചതോടെയാണ് നായ്ക്കൂട്ടം പിൻമാറിയത്. നായ്ക്കൾ പോയതിന് ശേഷമാണ് കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും പരിസരവാസികളുമെത്തിയത്. ഈ മേഖലയിൽ തെരുവു നായ്ക്കകളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കടവത്തൂരിൽ തെരുവുനായ ആക്രമണം നാലുവയസ്സുകാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

