Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പള്ളിക്കുന്നിൽ കൂറ്റൻ ആൽമരം കടപുഴകി
text_fieldsbookmark_border
ദേശീയപാതയിൽ കണ്ണൂർ പള്ളിക്കുന്ന് ഗവ. വനിത കോളജിനു സമീപം റോഡിലേക്ക് കടപുഴകിയ ആൽമരം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റുന്നു
Listen to this Article
കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി. ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.
റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. ഇതോടെ ദേശീയപാതയിൽ ഗതാഗതം പൂർണമായി സ്തംഭിച്ചു. ഇരുഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലമർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

