Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅതൃപ്തരെ നേരിൽ കാണാൻ...

അതൃപ്തരെ നേരിൽ കാണാൻ സി.പി.എം

text_fields
bookmark_border
അതൃപ്തരെ നേരിൽ കാണാൻ സി.പി.എം
cancel

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​ഞ്ഞ ര​ണ്ട് വ​ർ​ഗ​വ​ഞ്ച​ക​ർ​ക്ക് ര​ഹ​സ്യ പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രു​ണ്ടെ​ന്ന് നേ​തൃ​ത്വം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ അ​വ​രെ മെ​രു​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​വു​മാ​യി സി.​പി.​എം. പ്ര​ചാ​ര​ണം പാ​തി​യി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് അ​തൃ​പ്ത​രാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ നേ​രി​ൽ​ക​ണ്ട് എ​ങ്ങ​നെ​യും വോ​ട്ടു​റ​പ്പി​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ത​ളി​പ്പ​റ​മ്പി​ലും പ​യ്യ​ന്നൂ​രി​ലും യു.​ഡി.​എ​ഫി​ന് ന​ഷ്ട​മൊ​ന്നു​മി​ല്ല. ജ​യം കൂ​ടി​യു​ണ്ടാ​യാ​ൽ ച​രി​ത്രം തി​രു​ത്ത​പ്പെ​ടും.

അ​വ​ർ അ​ത് പ്ര​തീ​ക്ഷി​ക്കു​ന്നു​മു​ണ്ട്. ഇ​ത് മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് പു​തി​യ ത​ന്ത്രം മെ​ന​ഞ്ഞ് ചെ​ങ്കോ​ട്ട നി​ല​നി​ർ​ത്താ​ൻ ഇ​ട​തു ശ്ര​മം ശ​ക്ത​മാ​ക്കി​യ​ത്. ത​ളി​പ്പ​റ​മ്പി​ൽ 2016ൽ ​ജ​യിം​സ് മാ​ത്യു മ​ത്സ​രി​ച്ച​പ്പോ​ൾ 40,617 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ എം.​വി. ഗോ​വി​ന്ദ​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ ഭൂ​രി​പ​ക്ഷം 22,689 ആ​യി കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലെ വി.​പി. അ​ബ്ദു​ൽ റ​ഷീ​ദാ​യി​രു​ന്നു എ​തി​രാ​ളി. പ​യ്യ​ന്നൂ​രി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ന് 49,780 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ല​ഭി​ച്ച​ത്. ഇ​ട​താ​ധി​പ​ത്യം ശ​ക്ത​മെ​ങ്കി​ലും വോ​ട്ടു ചോ​ർ​ച്ച പോ​ലു​മു​ണ്ടാ​യാ​ൽ ക്ഷീ​ണ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​മെ​ന്ന് സി.​പി.​എ​മ്മി​ന​റി​യാം. സ​ർ​ക്കാ​രി​ന്റെ ഭ​ര​ണ​പ​രാ​ജ​യ​വും മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് കെ.​കെ. ശൈ​ല​ജ​യെ പേ​രാ​വൂ​രി​ലേ​ക്ക് മാ​റ്റി​യ​തും പ​യ്യ​ന്നൂ​ർ വി​ഷ​യ​വും ത​ളി​പ്പ​റ​മ്പി​ലെ ആ​ദ്യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക അ​ട്ടി​മ​റി​ച്ച​തും സി.​പി.​എ​മ്മി​ൽ​നി​ന്ന് പ​ല​രും പ​ടി​യി​റ​ങ്ങി​യ​തു​മെ​ല്ലാം വ​ലി​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യാ​ണ് യു.​ഡി.​എ​ഫ് മു​ന്നേ​റു​ന്ന​ത്. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി​യും നി​ല​പാ​ടി​ല്ലാ​ത്ത​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യെ​ന്നും പ​റ​ഞ്ഞ് സ​ർ​ക്കാ​ർ നേ​ട്ട​ങ്ങ​ൾ നി​ര​ത്തി​യാ​ണ് ത​ന്ത്ര​പ​ര​മാ​യി എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പാ​ർ​ട്ടി​യി​ലെ വ​ർ​ഗ​വ​ഞ്ച​ക​ർ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ട്ടി​ക്കെ​തി​രാ​യി വോ​ട്ടു മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​തും നേ​തൃ​ത്വ​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ ത​ളി​പ്പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൊ​യ്യം ജ​നാ​ർ​ദ​ന​ൻ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​തെ മ​ത്സ​ര​രം​ഗ​ത്ത് ഉ​റ​ച്ച് നി​ന്ന​ത് യു.​ഡി.​എ​ഫി​ന് ത​ല​വേ​ദ​ന​യാ​ണ്. അ​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് വ​ലി​യ ആ​ശ്വാ​സ​മേ​കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsCPMassembly electionMalayalam News
News Summary - assembly election ; cpm
Next Story