Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കേസ്
text_fieldsbookmark_border
ചക്കരക്കൽ: വിവാഹ വാഗ്ദാനം നൽകി ചക്കരക്കല്ല് സ്വദേശിയായ 24കാരിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച എയർഫോഴ്സ് ഉദ്യോഗസ്ഥനെതിരേ കേസ്. കൈതപ്രം സ്വദേശി അമലിനെതിരെയാണ് യുവതിയുടെ പരാതിയിൽ ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. ആറു മാസം മുമ്പാണ് സംഭവം. പൈതൽമലയിലുള്ള റിസോർട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്.
തുടർന്ന് പ്രതി യുവതിയെ ഒഴിവാക്കുകയും മറ്റൊരു യുവതിയുമായി പ്രണയബന്ധത്തിലാകുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കേസ് കുടിയാൻമല പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

