കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ
text_fieldsചിറക്കൽ: പുതിയതെരുവിലും പരിസര പ്രദേശങ്ങളിലുമുണ്ടായ എക്സൈസ് പരിശോധനയിൽ 1.185 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ ഷൗക്കത്ത് അലി (35)യെയാണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
അസമിൽ നിന്നു കഞ്ചാവ് കടത്തിവന്ന് കണ്ണൂർ, തളിപ്പറമ്പ് മേഖലകളിൽ വിതരണം ചെയ്യുകയായിരുന്നു പ്രതിയെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ആർ.പി. അബ്ദുൽ നാസർ, പി. അനിൽകുമാർ, പി.കെ. അജിത്ത് എന്നിവരും എക്സൈസ് കമീഷണർ സ്‌ക്വാഡിലെ അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവരുമടങ്ങുന്ന സംഘമാണ് പരിശോധനയും അറസ്റ്റും നടത്തിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

