Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമെ​ഡി​ക്ക​ൽ...

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ആ​ശ്വാ​സ് ത​യാ​ർ

text_fields
bookmark_border
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ആ​ശ്വാ​സ് ത​യാ​ർ
cancel
camera_alt

ഇ​ന്ന് റ​വ​ന്യൂ ഭ​വ​ന നി​ർ​മാ​ണ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന ആ​ശ്വാ​സ് വാ​ട​ക​വീ​ട് എം. ​വി​ജി​ൻ

എം. ​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

പ​യ്യ​ന്നൂ​ർ: ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​യി​രി​പ്പു​കാ​ർ​ക്കും​വേ​ണ്ടി നി​ർ​മി​ച്ച ആ​ശ്വാ​സ് വാ​ട​ക​വീ​ട് ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​റ​വ​ന്യൂ ഭ​വ​ന​നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് എം. ​വി​ജി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വ​നി​ത-​ശി​ശു ക്ഷേ​മ മ​ന്ത്രി വീ​ണാ ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​കും.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ൾ​ക്കും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും മി​ത​മാ​യ വാ​ട​ക​നി​ര​ക്കി​ൽ താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ക്കു​ന്ന ആ​ശ്വാ​സ് വാ​ട​ക​വീ​ടാ​ണ് ഇ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യ​പ്പെ​ടു​ന്ന​ത്.

106 പേ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് നി​ല​യു​ടെ കെ​ട്ടി​ട​മാ​ണ് സ​ജ്ജ​മാ​യി​ട്ടു​ള്ള​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ടെ​യു​ള്ള കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും താ​മ​സി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ആ​ശ്വാ​സ വീ​ടി​ലൂ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ടും. മൂ​ന്നു നി​ല​ക​ൾ ഉ​ള്ള കെ​ട്ടി​ട​ത്തി​ന്റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ൽ 10 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളും ര​ണ്ട് ലെ​വ​ലി​ലാ​യി എ​ട്ട് കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ​മി​റ്റ​റി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം നി​ല​യി​ൽ 12 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളും ര​ണ്ടു ലെ​വ​ലി​ലാ​യി 64 കി​ട​ക്ക​ക​ളു​ള്ള ഒ​രു ഡോ​ർ​മി​റ്റ​റി​യും ര​ണ്ടാം നി​ല​യി​ൽ 12 ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​ക​ളു​മാ​ണു​ള്ള​ത്. കെ​ട്ടി​ട​ത്തി​ന്റെ ആ​കെ വി​സ്തീ​ർ​ണം 1787.34 ച. ​മീ​റ്റ​റാ​ണ്. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​റ് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​മ്പ​സി​നു​ള്ളി​ലു​ള്ള​തും മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തു​മാ​യ 50 സെ​ന്റ് വി​സ്തീ​ർ​ണ​മു​ള്ള സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsMalayalam Newsmedical college
News Summary - Ashwas ready is a relief for those entering medical college
Next Story