എം.ഡി.എം.എയുമായി അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: മാരകമയക്കുമരുന്ന് സഹിതം യുവാവിനെ പൊലീസ് പിടികൂടി. അസം നാഗദൺ കടമനി സ്വദേശി കരിമ്പത്തെ ക്വാർട്ടേഴ്സിൽ താമസക്കാരൻ അബ്ദുൽ ഹക്കിമിനെയാണ് (29) എസ്.ഐ ദിനേശൻ കൊതേരി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 1.3219 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കുറുമാത്തൂർ കടവ് ഭാഗത്ത് നിന്ന് അനധികൃതമായി പുഴമണൽ കടത്തിക്കൊണ്ടുപോവുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ഇവിടെ വാഹനങ്ങൾ ഒന്നും കാണാത്തതിനെത്തുടർന്ന് സംസ്ഥാനപാതയിലൂടെ മടങ്ങി വരുമ്പോൾ കരിമ്പം വാട്ടർ അതോറിറ്റി റോഡ് ജങ്ഷനിലെത്തിയപ്പോഴാണ് യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടത്. തുടർന്ന് യുവാവിനെ പരിശോധിച്ചപ്പോഴാണ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് കവറിൽ സൂക്ഷിച്ചനിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

