എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsയാസിർ അറാഫത്ത്
കണ്ണൂർ: കക്കാട് വെച്ച് പൊലീസ് പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കക്കാട് സ്വദേശിയായ യാസിർ അറാഫത്തിനെയാണ് ടൗൺ എസ്.ഐ കെ. അനുരൂപ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 13.05 ഗ്രാം എം.ഡി.എം.എയും തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽനിന്ന് 30.56 ഗ്രാം എം.ഡി.എം.എയും പിടികൂടി.
ലഹരിവസ്തുക്കൾ തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ വെയിങ് മെഷീനും വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തു. എസ്.ഐ പി.ജെ. വിൽസൺ, എ.എസ്.ഐ സക്കീറ, എസ്.സി.പി.ഒമാരായ പ്രമോദ്, മഹേഷ്, ബിനു, സി.പി.ഒമാരായ സഫീർ, സനൂപ്, ഉമേഷ്, നവീൻ, ബാബുമണി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

