പരിപ്പായിലെ നിധി ഏറ്റെടുക്കാതെ പുരാവസ്തുവകുപ്പ്; മൂല്യനിർണയവും നടന്നില്ല
text_fieldsതൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയ നിധിശേഖരം
ശ്രീകണ്ഠപുരം: ഒരു വർഷം മുമ്പ് പരിപ്പായിൽ മഴക്കുഴി എടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കിട്ടിയ നിധി ശേഖരത്തിന്റെ മൂല്യനിർണയം നടത്തിയില്ല. തളിപ്പറമ്പ് സബ് ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരം ഏറ്റെടുക്കാനും പുരാവസ്തുവകുപ്പ് തയാറായില്ല. കഴിഞ്ഞ വർഷം ജൂലൈ 11നാണ് പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്ന് നിധി ലഭിച്ചത്. ചെമ്പിലുള്ള ആമാടപ്പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു നിധി.
പിന്നീട് പുരാവസ്തു ഉദ്യോഗസ്ഥർ പരിശോധന നടത്തി കാലഘട്ടവും മറ്റ് വിവരങ്ങളും കണ്ടെത്തിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ലഭിക്കുന്ന ഇത്തരം വസ്തുക്കളെ കുറിച്ച് അറിയാൻ കൂടുതൽ പഠനം നടത്തേണ്ടി വരുമെന്നും നിധി എങ്ങിനെ മണ്ണിനടിയിലെത്തിയെന്നതിന് സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ പഠിക്കണമെന്നും പറഞ്ഞിരുന്നു. പുരാവസ്തു വകുപ്പിന് ഏറ്റെടുക്കാവുന്ന വസ്തുക്കളാണ് നിധി ശേഖരത്തിലുള്ളതെന്ന് കണ്ടെത്തിയെങ്കിലും ഒരു വർഷമായിട്ടും തുടർനടപടികളുണ്ടായില്ല. ട്രഷർ ട്രോവ് ആക്ട് പ്രകാരം കണ്ടെത്തിയ സ്ഥലമുടമക്ക് പാരിതോഷികം നൽകുന്നത് സംബന്ധിച്ചും തീരുമാനമുണ്ടായില്ല. നിധിശേഖരത്തെപ്പറ്റിയുള്ള റിപ്പോർട്ട് കലക്ടർക്ക് കൈമാറുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

