തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം
text_fieldsപൊതുഭരണ മികവിന് പ്രധാനമന്ത്രിയുടെ പുരസ്കാരം ലഭിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തിനുള്ള ഉപഹാരം പ്രസിഡന്റ് എം. ലക്ഷ്മിക്ക് കലക്ടർ ഇമ്പശേഖർ നൽകുന്നു
കാസർകോട്: ജില്ല പഞ്ചായത്ത് ഉൾപ്പെടെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നടപ്പ് സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. ജില്ല പഞ്ചായത്തിന്റെ 321 പ്രോജക്ട് അടങ്കൽ ഉൾപ്പെടുന്നതാണ് വാർഷിക പദ്ധതി. 38 തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്കാണ് അംഗീകാരം നൽകിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കലക്ടർ കെ. ഇമ്പശേഖർ, ജില്ല ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. തദ്ദേശ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, ജില്ലതല നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക, പരപ്പ, കാസർകോട് ബ്ലോക്ക് പഞ്ചായത്തുകൾ, കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട് നഗരസഭകൾ അടക്കമുള്ളപഞ്ചായത്തുകൾക്കുമാണ് വാർഷിക പദ്ധതി അംഗീകാരം ലഭിച്ചത്. 2024-25 കാലയളവിൽ 97.71 ശതമാനം പദ്ധതി തുക ചെലവഴിച്ച് സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം നേടിയ ജില്ല പഞ്ചായത്ത് ഭരണസമിതിയെയും ആസ്പിറേഷനൽ ബ്ലോക്ക് വിഭാഗത്തിൽ പൊതുഭരണ മികവിനുള്ള പ്രധാനമന്ത്രിയുടെ 2024 ലെ പുരസ്കാരം ലഭിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെയും കലക്ടർ കെ. ഇമ്പശേഖറിനെയും അനുമോദിച്ചു. 2023 24 വർഷ വാർഷിക പദ്ധതി നടത്തിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മ ട്രോഫിയും നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെയും വലിയപറമ്പ്, ചെറുവത്തൂർ, പടന്ന പഞ്ചായത്തുകളെയും നൂറ് ശതമാനവും പദ്ധതി ചെലവ് കൈവരിച്ച 12 തദ്ദേശ സ്ഥാപനങ്ങളെയും നൂറുശതമാനം നികുതി പിരിവ് നടത്തിയ 32 തദ്ദേശ സ്ഥാപനങ്ങളെയും ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, കലക്ടർ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ല ആസൂത്രണ സമിതി അംഗങ്ങളായ വി.വി. രമേശൻ, എം. മനു, അഡ്വ. സി. രാമചന്ദ്രൻ, അഡ്വ. എ.പി. ഉഷ, അഡ്വ. എസ്.എൻ. സരിത, ജാസ്മിൻ കബിർ ചെർക്കള, ആർ. റീത്ത, നജ്മ റാഫി, ജില്ല പ്ലാനിങ് ഓഫിസർ ടി. രാജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

