അൻവിതിന് വേണം നാടിന്റെ കനിവ്
text_fieldsഅൻവിത്
പയ്യന്നൂർ: അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പ്രാന്തംചാലിലെ അൻവിതിന് വേണം നാടിന്റെ കനിവ്. കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് കൊഴുമ്മൽ പ്രാന്തംചാലിൽ താമസിക്കുന്ന കൂലേരി നീതു, ചെറുവത്തൂർ ഓരി ഇടക്കിയിലെ പുളുക്കൂൽ അജേഷ് ദമ്പതികളുടെ ഏക മകനാണ് 15 വയസ്സുള്ള അൻവിത്.
ഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കരിവെള്ളൂർ എ. വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർഥിയായ അൻവിത് പഠനരംഗത്തും ഫുട്ബാൾ രംഗത്തും മികവ് പുലർത്തുന്നു. ചികിത്സക്ക് ഭീമമായ തുക ഇതിനോടകംതന്നെ ചെലവായി. കുടുംബത്തിന് താങ്ങാവുന്നതിലും ഉപരിയായ ചികിത്സാ ചെലവ് വരുന്നതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
പ്രാന്തംചാലിൽ നടന്ന അൻവിത് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരണ യോഗം കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രമേശൻ ഉദ്ഘാടനംചെയ്തു. കെ. രമേശൻ അധ്യക്ഷത വഹിച്ചു. എം. രാഘവൻ, പി.പി. സുരേന്ദ്രൻ, പി. സുലോചന, സതീശൻ, കെ. മധു, കെ. സന്തോഷ്, ലക്ഷ്മണൻ, പി.വി. ഷീന, കെ. മനുരാജ്, കെ. സന്തോഷ്, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. രമേശൻ (ചെയർ.), കെ. സന്തോഷ് (കൺ.), കെ. മനുരാജ് (ട്രഷ.). ഫോൺ: 9497384890, 9847381221, 9744361028. കേരള ഗ്രാമീണ ബാങ്ക് പെരളം ശാഖയിലും സഹകരണ ബാങ്കിലും അക്കൗണ്ട് തുടങ്ങി. നമ്പർ: 40512101047576, IFSC: KLGB0040512. GPAY NO : 8138995933.
പെരളം സർവിസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച്: UPIID: sbivan.prlscb011970006860@sbi, Account Number: PRLSCB011970006860,
IFSC: SBIN0004266.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

