സാമൂഹിക വിരുദ്ധരും തെരുവുനായ്ക്കളും കൈയടക്കി ന്യൂമാഹി ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsന്യൂമാഹി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ തമ്പടിച്ച തെരുവുനായ്ക്കളും മദ്യപിച്ച് വിശ്രമിക്കാനെത്തിയവരും
ന്യൂമാഹി: മാഹിപാലത്തിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ സാമൂഹിക വിരുദ്ധ ശല്യവും തെരുവ് നായ്ക്കളുടെ കൈയേറ്റവും ജനങ്ങൾക്ക് ദുരിതമാവുന്നു. വടകരയിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്നവർ ഓർഡിനറി ബസുകൾക്ക് കാത്തു നിൽക്കുന്ന ഇവിടെ കൂട്ടമായി തെരുവ്നായ്ക്കളും മാഹിയിലെ മദ്യശാലകളിൽ നിന്ന് മദ്യപിച്ചെത്തുന്നവരും തമ്പടിക്കുന്നത് സ്ത്രീകളും കുട്ടികളുമുൾപ്പടെയുള്ളവർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്.
മദ്യപിച്ചു വരുന്നവരുടെ മോശം പെരുമാറ്റവും അർധനഗ്നരായി ബോധം കെട്ട് ഉറങ്ങുന്നവരുടെ ശല്യവും അസഹനീയമാകുമ്പോൾ ഇത്തരക്കാരെ സമീപത്തെ കടകളിലുള്ളവർ ബസ് കാത്തിരിപ്പു കേന്ദ്രത്തിനകത്തേക്ക് മാറ്റുന്നത് പതിവാണ്. കാത്തിരിപ്പ് കേന്ദ്രത്തിൽ മദ്യപിച്ച് കിടക്കുന്നതും ഇവരുടെ വിസർജ്ജ്യവും ഛർദ്ദിയും മൂലം ബസ് കാത്തു നിൽക്കുന്നവർക്ക് സ്റ്റോപ്പിൽ കയറി നിൽക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ന്യൂ മാഹിഔട്ട് പോസ്റ്റിൽ പൊലീസിന്റെ സേവനമില്ലത്തതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ജനങ്ങൾക്ക് സുരക്ഷിതമായി കയറി നിൽക്കാനാവശ്യമായ സംവിധാനമൊരുക്കാൻ അധികൃതരുടെ ഭാഗത്ത്നിന്ന് നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

