Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവടക്കാകുന്ന് ഖനന...

വടക്കാകുന്ന് ഖനന വിരുദ്ധ സമരം 41ാം ദിവസത്തിലേക്ക്

text_fields
bookmark_border
strike
cancel
camera_alt

ബളാൽ വടക്കാകുന്ന് സമരത്തിൽ സ്ത്രീകൾ സമരപന്തലിൽ സത്യഗ്രഹമിരിക്കുന്നു

നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് വടക്കാകുന്ന് ഭാഗങ്ങളിൽ വൻകിട ഖനന പ്രവർത്തനങ്ങളും ക്രഷറുകളും ടാർ മിക്സിങ്​ പ്ലാൻറുമുൾപ്പെടെ ഖനന പ്രവർത്തന നീക്കങ്ങൾക്കെതിരെ വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സത്യഗ്രഹ സമരം 40ാം ദിവസം പിന്നിട്ടു.

ദിവസവും രാവിലെ 10 മുതൽ അഞ്ചുവരെ അഞ്ചുപേർ വീതം വിവിധ ആളുകൾ സമരത്തി​െൻറ ഭാഗമായിക്കൊണ്ടിരിക്കുന്നു. ദിവസം പിന്നിടുന്തോറും വർധിച്ച ജനപിന്തുണയാണ് സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇ.ചന്ദ്രശേഖരൻ എം.എൽ.എ സമരപ്പന്തൽ സന്ദർശിക്കുകയും, ജനങ്ങളുടെ ആശങ്കയും പരാതിയും പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പുനൽകുകയും ചെയ്​തു. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നിർദിഷ്​ട പ്രദേശങ്ങൾ സന്ദർശിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയും ചെയ്യുന്നു. നിയമവിരുദ്ധമായി നൽകിയിട്ടുള്ള ഖനനാനുമതികൾ റദ്ദ് ചെയ്ത് ഖനനനീക്കങ്ങൾ ഉപേക്ഷിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു.

ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും ആരോഗ്യവും കുടിവെള്ളവും ശുദ്ധവായുവും സംരക്ഷിക്കുന്നതിനുപകരം ഖനന മാഫിയകൾക്ക്​ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.സത്യഗ്രഹ സമരത്തി​െൻറ 40ാം ദിവസം 70 വയസ്സുള്ള നാരായണിയും 68 വയസ്സുള്ള ലക്ഷ്മിയും കൂടാതെ സരോജിനി, മീനാക്ഷി, ലീല എന്നിവരാണ് സത്യഗ്രഹ സമരം നയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strike
News Summary - anti-mining strike enters its 41st day
Next Story