കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേർ പിടിയിൽ
text_fieldsമുഹമ്മദലി
ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിൽ വീണ്ടും വൻ എം.ഡി.എം.എ വേട്ട. ശനിയാഴ്ച പുലർച്ചെ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 100. 327 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികൾ പിടിയിലായി. പടിഞ്ഞാറ്റെ മുറി മുണ്ടൻ തൊടി മുഹമ്മദലി (30), പെരിങ്ങോട്ടു കുലം അരിക്കത്ത് ഹൗസിൽ സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇരിട്ടി അഡീഷനൽ എസ്.ഐ ടി.ജി. അശോകൻ, എസ്.സി.പി.ഒ തോമസ്, നിജേഷ്, ഡാൻസഫ് ടീം അനൂപ്, ഷൗക്കത്ത്, നിഷാദ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ വലയിലാക്കിയത്. ഈയടുത്ത കാലത്തായി നിരവധി തവണ കൂട്ടുപുഴ ചെക്പോസ്റ്റിൽ വച്ച് എം.ഡി എം എ യും കഞ്ചാവും പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

