അഴീക്കോട് ചാൽ ബീച്ചിൽ വീണ്ടും തീപിടിത്തം
text_fieldsഅഴീക്കോട് ചാൽ ബീച്ചിന് സമീപമുണ്ടായ തീപിടിത്തം
കണ്ണൂർ: അഴീക്കോട് ചാലിൽ കടലിനോടനടുത്ത് തുടർച്ചയായി രണ്ടാം ദിവസവും തീപിടിത്തം. ആൾതാമസമില്ലാത്ത പ്രദേശത്താണ് അഗ്നിബാധ. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും പൊലീസും സംഭവസ്ഥലത്തെത്തി രാത്രി വൈകിയും തീയണക്കാനുള്ള ശ്രമത്തിലാണ്. തീ നിയന്ത്രണ വിധേയമാണ്. ചാൽ ബീച്ചിന് വലതുഭാഗത്തുള്ള കാഞ്ഞാടി മരങ്ങൾക്കാണ് തീപിടിച്ചത്. ഏക്കർ കണക്കിന് കാറ്റാടി മരങ്ങളും കൈതക്കാടുകളുമാണ് കത്തിയമർന്നത്. കഴിഞ്ഞ ദിവസവും ഇതിന് സമീപത്തായി ഏക്കർ കണക്കിന് സ്ഥലത്ത് തീപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

