Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂറ്റൻ കട്ടൗട്ടുകളൊരുക്കി വെൺമണൽ ലോകകപ്പിനെ കാത്തിരിക്കുന്നു

text_fields
bookmark_border
കൂറ്റൻ കട്ടൗട്ടുകളൊരുക്കി വെൺമണൽ ലോകകപ്പിനെ കാത്തിരിക്കുന്നു
cancel
camera_alt

വെ​ൺ​മ​ണ​ലി​ൽ സ്ഥാ​പി​ച്ച മെ​സ്സി​യു​ടെ ക​ട്ടൗ​ട്ട്

അഞ്ചരക്കണ്ടി: ലോകകപ്പിനായി ഖത്തർ ഒരുങ്ങുമ്പോൾ തെല്ലും കുറയാത്ത ആവേശത്തിലാണ് വെൺമണലിലെ കാൽപന്തുകളിയെ സ്നേഹിക്കുന്ന യുവാക്കൾ. ഒരാഴ്ചക്കിടെ ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെയും അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെയും കട്ടൗട്ടുകളാണ് ഇവിടെ ഉയർന്നത്.

ഒരാഴ്ച മുമ്പാണ് ബ്രസീൽ ആരാധകർ വെൺമണൽ എൻ.ഐ.എസ് എൽ.പി സ്കൂളിനുസമീപം 20 അടി ഉയരത്തിൽ നെയ്മർ കട്ടൗട്ട് സ്ഥാപിച്ചത്. ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അർജന്റീനയുടെ ആരാധകർ 25 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ച് മറുപടി നൽകി.

കാൽപന്തുകളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ വെൺമണലിലെ ഫുട്ബാൾ പ്രേമികളുടെ ആവേശം വാനോളം ഉയരുകയാണ്. ഈ ടീമുകൾക്കുപുറമെ പോർചുഗൽ, ഫ്രാൻസ് ടീമുകളുടെ ഫ്ലക്സുകളും ബാനറുകളും തോരണങ്ങളുംകൊണ്ട് പ്രദേശം നിറഞ്ഞിട്ടുണ്ട്. വെൺമണലിലെ രണ്ട് പ്രധാനയിടങ്ങളിൽ വലിയ സ്ക്രീൻവെച്ച് മുഴുവൻ കളികളും ഫുട്ബാൾ പ്രേമികൾക്ക് കാണുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള തിരക്കിലാണ് പ്രധാന ടീമുകളുടെ ആരാധകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Venmanal is waiting for the World Cup with huge cutouts
Next Story