Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightചാ​ലി​പ​റ​മ്പി​ലെ...

ചാ​ലി​പ​റ​മ്പി​ലെ കടകളിൽ കവർച്ച

text_fields
bookmark_border
ചാ​ലി​പ​റ​മ്പി​ലെ കടകളിൽ കവർച്ച
cancel
camera_alt

കവർച്ച നടന്ന ചാലിപറമ്പിലെ സി.പി. മുഹമ്മദ് ഫാറൂഖി​െൻറ കടയിൽ പൊലീസ് പരിശോധന നടത്തുന്നു

അ​ഞ്ച​ര​ക്ക​ണ്ടി: കീ​ഴ​ല്ലൂ​ർ ഡാ​മി​നു സ​മീ​പം ചാ​ലി​പ​റ​മ്പി​ലെ പ​ല​ച​ര​ക്ക് ക​ട, വേ​ങ്ങാ​ട് തെ​രു​വി​ലെ പ​ച്ച​ക്ക​റി ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി പൂ​ട്ടു​പൊ​ളി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച. ചാ​ലി​പ​റ​മ്പി​ലെ സി.​പി. മു​ഹ​മ്മ​ദ് ഫാ​റൂ​ഖി​െൻറ ക​ട​യി​ൽ നി​ന്ന്​ 15000 രൂ​പ, സി​ഗ​ര​റ്റ് എ​ന്നി​വ​യും വേ​ങ്ങാ​ട് തെ​രു​വി​ലെ റാ​ണി ടാ​ക്കീ​സി​ന് മു​ൻ​വ​ശ​ത്തെ പ​ച്ച​ക്ക​റി ക​ട​യി​ൽ നി​ന്ന്​ 4000 രൂ​പ​യും ഇ​രു​ന്നൂ​റോ​ളം മു​ട്ട, 15ഓ​ളം ട്രേ ​തു​ട​ങ്ങി​യ​വ​യും ന​ഷ്​​ട​പ്പെ​ട്ടു.

കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ക​വ​ർ​ച്ച ന​ട​ന്ന ഇ​രു​സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ്​ വേ​ങ്ങാ​ട് അ​ങ്ങാ​ടി, കു​രി​യോ​ട്, കു​റു​വാ​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബ്ലാ​ക്ക്മാ​ൻ ഭീ​തി പ​ട​ർ​ത്തി​യി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു.

ക​ട​യു​ട​മ​ക​ളാ​യ സി.​പി. മു​ഹ​മ്മ​ദ് ഫാ​റൂ​ഖ്, മു​സ്ത​ഫ എ​ന്നി​വ​ർ കൂ​ത്തു​പ​റ​മ്പ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyancharakkandy
Next Story