Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightമൂന്നാമതും ഭാഗ്യം...

മൂന്നാമതും ഭാഗ്യം പരീക്ഷിക്കാൻ മോഹനൻ

text_fields
bookmark_border
മൂന്നാമതും ഭാഗ്യം പരീക്ഷിക്കാൻ മോഹനൻ
cancel
camera_alt

മോഹനൻ തെരഞ്ഞെടുപ്പ് പോസ്​റ്റർ ഒട്ടിക്കുന്നു

അ​ഞ്ച​ര​ക്ക​ണ്ടി: ഒ​രു​പാ​ട് പേ​രു​ടെ ജീ​വി​ത​ത്തി​ൽ ഭാ​ഗ്യ​മെ​ത്തി​ച്ച മോ​ഹ​ന​ൻ സ്വ​ന്തം ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​ള​ത്തി​ൽ ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 35 വ​ർ​ഷ​മാ​യി ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന മോ​ഹ​ന​നാ​ണ് ഇ​ക്കു​റി അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ക്കാ​ൽ വാ​ർ​ഡി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

തൊ​ട്ട​ടു​ത്ത കാ​മേ​ത്ത് വാ​ർ​ഡ് സ്വ​ദേ​ശി​യാ​യ ഈ 63​കാ​ര​ൻ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക്ക് പൂ​ർ​ണ​മാ​യും ആ​ധി​പ​ത്യ​മു​ള്ള വാ​ർ​ഡി​ലാ​ണ് മൂ​ന്നാം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.2010ൽ ​ത​ല​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലും 2015ൽ ​അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ലും മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.

അ​തി​രാ​വി​ലെ ത​ന്നെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന മോ​ഹ​ന​ൻ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പു​തി​യ​തെ​രു​വി​ലു​മാ​ണ് ഭാ​ഗ്യ ടി​ക്ക​റ്റ് വി​ൽ​ക്കു​ന്ന​ത്. പ​ല​ർ​ക്കും താ​ൻ കാ​ര​ണം ഭാ​ഗ്യ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ഭാ​ഗ്യം ത​നി​ക്കാ​ണെ​ന്നു​മാ​ണ് മോ​ഹ​ന​ൻ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery sellermohananpanchayat election 2020
Next Story