Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightകോവിഡ് ഇതര രോഗികളെ...

കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി

text_fields
bookmark_border
കോവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കാൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ സൗകര്യമൊരുക്കി
cancel

അ​ഞ്ച​ര​ക്ക​ണ്ടി: കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ക​ര്യം ഒ​രു​ക്കി. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. കോ​ള​ജും പ​രി​സ​ര​വും പൂ​ർ​ണ​മാ​യും അ​ണു​മു​ക്ത​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് ചി​കി​ത്സാ​സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

ഒ​ന്നാം നി​ല, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് വേ​ണ്ടി​യു​ള്ള സൗ​ക​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ രീ​തി​യി​ൽ ആ​രം​ഭി​ച്ച​തോ​ടെ ഫാ​ർ​മ​സി, ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ, ഒ.​പി എ​ന്നി​വി​ട​ങ്ങ​ളി​ല​ട​ക്കം ജീ​വ​ന​ക്കാ​ർ എ​ത്തു​ക​യും ചെ​യ്തു.

നി​ല​വി​ൽ 120ഓ​ളം കോ​വി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ ചി​കി​ത്സ പൂ​ർ​ണ​മാ​യും കോ​ള​ജ് അ​ധി​കൃ​ത​ർ​ത​ന്നെ ചെ​യ്യ​ണം. അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ കോ​ള​ജി​ൽ എ​ത്തി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും കോ​വി​ഡ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്.

എ​ട്ടു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ സൗ​ക​ര്യം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:admissionAncharakandi Medical Collegenon-covid patients
Next Story