ഹിബ മോൾക്ക് വേണ്ടി 1600 സ്നേഹപ്പൊതികളൊരുക്കി മാമ്പ സ്കൂൾ
text_fieldsഹിബ ഫാത്തിമയുടെ ചികിത്സക്കായി നടത്തിയ ബിരിയാണി ചലഞ്ചിെൻറ ഉദ്ഘാടനം കണ്ണൂർ സൗത്ത് എ.ഇ.ഒ കൃഷ്ണൻ കുറിയ നിർവഹിക്കുന്നു
അഞ്ചരക്കണ്ടി: അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവ രോഗം ബാധിച്ച ചാമ്പാടിലെ പതിനൊന്നുകാരി ഹിബ ഫാത്തിമയുടെ ചികിത്സക്കായി 1600 സ്നേഹപ്പൊതികൾ വിതരണം ചെയ്ത് മാമ്പ ഈസ്റ്റ് എൽ.പി സ്കൂൾ.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 50 ലക്ഷം സമാഹരിക്കുന്നതിനാണ് സ്കൂൾ ബിരിയാണി ചലഞ്ച് നടത്തിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. സനീഷിന് കണ്ണൂർ സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കൃഷ്ണൻ സ്നേഹപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
മാനേജർ കെ.ഇ. നന്ദകുമാർ, സ്റ്റാഫ് സെക്രട്ടറി കെ. സഫിയ, മദർ പി.ടി.എ പ്രസിഡൻറ് ജിംന, ടി.കെ. ഷഫീർ, എം.എം.വി. ജിഷ, സി.എ. അനുരാജ്, സാന്ത്വന കൃഷ്ണൻ, പി.വി. നിഷ, എം. മനോഹരൻ, പി. അശോകൻ, പ്രവീൺ എന്നിവർ സംസാരിച്ചു.
ചക്കരക്കല്ല്, വേങ്ങാട്, ചാമ്പാട്, എക്കാൽ, കുഴിമ്പാലോട്, കണ്ണൂർ, ചാവശ്ശേരി, പാളയം തുടങ്ങിയ പ്രദേശങ്ങളിലാണ് അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും സ്നേഹപ്പൊതികൾ എത്തിച്ചത്.

