Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAncharakandychevron_rightആഫ്രിക്കയിലെ...

ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി കണ്ണൂർ സ്വദേശികളായ ദമ്പതികൾ

text_fields
bookmark_border
ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി കണ്ണൂർ സ്വദേശികളായ ദമ്പതികൾ
cancel
camera_alt

കണ്ണൂർ സ്വദേശികളായ ദമ്പതികൾ കിളിമഞ്ചാരോ പർവതത്തിൽ

അ​ഞ്ച​ര​ക്ക​ണ്ടി: ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​മാ​യ കി​ളി​മ​ഞ്ചാ​രോ കീ​ഴ​ട​ക്കി ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ. അ​ഞ്ച​ര​ക്ക​ണ്ടി വേ​ങ്ങാ​ട് അ​ങ്ങാ​ടി​യി​ലെ ആ​യി​ഷ മ​ൻ​സി​ലി​ൽ കോ​ളു​ക്കി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സ​ഫ്രീ​ന ല​ത്തീ​ഫും താ​ഴെ​ചൊ​വ്വ റ​സി​യാ​സി​ൽ ഷ​മീ​ൽ മു​സ്ത​ഫ​യു​മാ​ണ്‌ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്‌‌. 2021 ജൂ​ലൈ എ​ട്ടി​നാ​ണ് പ​ർ​വ​താ​രോ​ഹ​ണം ആ​രം​ഭി​ച്ച​ത്. 14ന് ​ഉ​ച്ച​ക്ക് 3.12ന് ​കി​ളി​മ​ഞ്ചാ​രോ​യു​ടെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഉ​ഹൂ​രു കൊ​ടു​മു​ടി​യി​ലെ​ത്തി.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 5,985 മീ​റ്റ​റാ​ണ് താ​ൻ​സ​നി​യ​യി​ലെ കി​ളി​മ​ഞ്ചാ​രോ പ​ർ​വ​ത​ത്തി​ന്‍റെ ഉ​യ​രം. ഖ​ത്ത​റി​ലെ ദോ​ഹ ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ അ​ക്യൂ​ട്ട് കെ​യ​ർ സ​ർ​ജ​റി ഡി​പ്പാ​ർ​ട്മെൻറി​ൽ സ​ർ​ജ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് ഡോ. ​ഷ​മീ​ൽ മു​സ്ത​ഫ. ഇ​ന്ത്യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന കേ​ക്ക്‌ ആ​ർ​ട്ടി​സ്​​റ്റാ​ണ്‌ സ​ഫ്രീ​ന ല​ത്തീ​ഫ്‌. ഏ​ക​ദേ​ശം മൂ​ന്ന്​ മാ​സ​ത്തി​ന​ടു​ത്ത്‌ ദി​വ​സ​വും ഏ​ക​ദേ​ശം അ​ഞ്ച്​ മ​ണി​ക്കൂ​ർ വ്യാ​യാ​മ​ത്തി​നും മ​റ്റ്‌ ത​യാ​റെ​ടു​പ്പി​നും ശേ​ഷ​മാ​ണ്‌ ഇ​വ​രു​ടെ പ്ര​യ​ത്നം സ​ഫ​ല​മാ​യ​ത്‌. ഉ​യ​രം കൂ​ടും​തോ​റും ഓ​ക്സി​ജ​ന്‍റെ അ​ള​വ്‌ അ​ന്ത​രീ​ക്ഷ​ത്തി​ലും ശ​രീ​ര​ത്തി​ലും കു​റ​യു​ന്ന​തു​കാ​ര​ണം ശ്വാ​സ​ത​ട​സ്സ​വും മ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളും നേ​രി​ട്ടെ​ങ്കി​ലും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

ശ​രീ​ര​ത്തി​െൻറ ബ​ല​ത്തേ​ക്കാ​ൾ മ​ന​സ്സി​ന്‍റെ ഉ​റ​പ്പും ഇ​ച്ഛാ​ശ​ക്തി​യു​മാ​ണ്‌ ഈ ​ഉ​ദ്യ​മം നി​റ​വേ​റ്റാ​ൻ ഇ​രു​വ​രെ​യും സ​ഹാ​യി​ച്ച​ത്‌. ര​ണ്ടു ദി​വ​സ​മാ​ണ്​ പ​ർ​വ​തം ഇ​റ​ങ്ങാ​നാ​യി എ​ടു​ത്ത​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച യാ​ത്ര കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നീ​ളു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വാ​ക്സി​ൻ ല​ഭി​ക്കു​ക​യും ഇ​രു​രാ​ജ്യ​ത്തും ക്വാ​റ​ൻ​റീ​ൻ ഒ​ഴി​വാ​ക്കു​ക​യും കൂ​ടി ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AfricaKilimanjarokannur couple
News Summary - A couple from Kannur conquered Kilimanjaro in Africa
Next Story