ഹലാൽ ബോർഡുകൾ വെച്ച് സംഘ്പരിവാറിന് അടിക്കാനുള്ള വടി കൊടുക്കുന്നു -ഷംസീർ
text_fieldsപാനൂർ: ഹലാൽ ബോർഡുകൾ വെച്ച് കേരളം പോലൊരു മതനിരപേക്ഷ സംസ്ഥാനത്തിൽ സംഘ്പരിവാർ സംഘടനകൾക്ക് എന്തിനാണ് അടിക്കാനുള്ള വടി അവരുടെ കൈയിൽകൊണ്ട് കൊടുക്കുന്നതെന്നും എ.എൻ. ഷംസീർ എം.എൽ.എ. ഹലാൽ ഭക്ഷണത്തിനെതിരെയുള്ള വിവാദം കനക്കുന്നതിനിടെയാണ് ഹലാൽ വേണ്ടെന്ന അഭിപ്രായവുമായി ഷംസീർ രംഗത്തെത്തിയത്.
സി.പി.എം പാനൂർ ഏരിയ സമ്മേളനത്തിെൻറ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഹലാലിൽ മുസ്ലിം മതനേതൃത്വം കുറച്ച് ഉത്തരവാദിത്തം വഹിക്കേണ്ടതുണ്ട്. ഈ വിഷയത്തിൽ അപക്വമതികളെ തിരുത്താൻ മതനേതൃത്വം തയാറാകണം. എന്തിനാണ് ഹലാൽ ഭക്ഷണം എന്നൊക്കെ വെക്കുന്നത്. ഭക്ഷണം ഇഷ്ടമുള്ളവർ കഴിക്കട്ടെ. അതിൽ ഇന്ന ഭക്ഷണം മാത്രമെ പാടുള്ളൂവെന്ന തീട്ടൂരമെന്തിനാണ്.
കേരളത്തിലെ മതനിരപേക്ഷ മനസ്സിനെ തകർക്കാൻ എന്തെല്ലാം ശ്രമങ്ങൾ നടത്തിയോ അതെല്ലാം പരാജയപ്പെട്ടുപോയവർ വർഗീയത ഉണ്ടാക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണെന്നും ഷംസീർ ആരോപിച്ചു.