ഓട്ടോക്ക് മുകളിൽ വൈദ്യുതിത്തൂൺ പൊട്ടിവീണു
text_fieldsതലശ്ശേരി: ടെമ്പിൾ ഗേറ്റ് വാടിക്കൽ ജങ്ഷനിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് മുകളിൽ വൈദ്യുതിത്തൂൺ പൊട്ടിവീണു. ആളപായമില്ല. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വടകര കണ്ണൂക്കരയിൽനിന്ന് തലശ്ശേരി മഞ്ഞോടിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കെ.എൽ 18 എച്ച് 3079 നമ്പർ ഓട്ടോയുടെ മുകളിലാണ് വൈദ്യുതിത്തൂൺ പൊട്ടിവീണത്. ഉടൻതന്നെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി.
ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. റോഡിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ തെങ്ങ് പൊട്ടി വൈദ്യുതിത്തൂണിലേക്ക് വീഴുകയും തുടർന്ന് വൈദ്യുതിത്തൂൺ പൊട്ടിവീഴുകയുമായിരുന്നു. ഒഞ്ചിയം സ്വദേശി കൈതോകുന്നുമ്മൽ കെ.കെ. മുരളിയുടേതാണ് ഓട്ടോ. അഗ്നിരക്ഷസേനാംഗങ്ങൾ സ്ഥലത്തെത്തി തെങ്ങ് മുറിച്ചുമാറ്റി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, കൗൺസിലർ കെ. അജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

