Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവളർത്തുമൃഗങ്ങളെ...

വളർത്തുമൃഗങ്ങളെ വീട്ടിലെത്തി ചികിത്സിക്കാൻ ആംബുലൻസ്

text_fields
bookmark_border
pets Ambulance
cancel
camera_alt

ടെലി വെറ്ററിനറി യൂനിറ്റ് ആംബുലൻസ് ഫ്ലാഗ്​ ഓഫ്​ ചെയ്ത ശേഷം സജ്ജീകരണങ്ങൾ പരിശോധിക്കുന്ന ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ

ക​ണ്ണൂ​ർ: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ചി​കി​ത്സി​ക്കാ​ൻ ഇ​നി മൃ​ഗ​ഡോ​ക്ട​ർ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ള്ള ആം​ബു​ല​ൻ​സി​ൽ വീ​ട്ടി​ലെ​ത്തും. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ സ​ഞ്ച​രി​ക്കു​ന്ന ടെ​ലി വെ​റ്റ​റി​ന​റി യൂ​നി​റ്റ് ആം​ബു​ല​ൻ​സ് ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​യോ​ര​ത്ത​ട​ക്കം ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ക​ന്നു​കാ​ലി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​ധാ​ന​മാ​യും സൗ​ജ​ന്യ സേ​വ​നം ആ​രം​ഭി​ച്ച​ത്. റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റി​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​ത്.

കി​ട​പ്പി​ലാ​യ മൃ​ഗ​ങ്ങ​ളെ ഉ​യ​ർ​ത്താ​നു​ള്ള കൗ ​ഫി​ൽ​ട്ട​ർ, ഡി​ജി​റ്റ​ൽ എ​ക്‌​സ്‌​റേ മെ​ഷീ​ൻ, ജ​ന​റേ​റ്റ​ർ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ആം​ബു​ല​ൻ​സി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പി.​ജി ഡോ​ക്ട​റും എ​ക്‌​സ്‌​റേ ടെ​ക്‌​നീ​ഷ്യ​നും ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​കും. രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് തു​ട​ക്ക​ത്തി​ൽ സേ​വ​നം ല​ഭി​ക്കു​ക. ചി​കി​ത്സ​ക്കാ​യി അ​ത​തു സ്ഥ​ല​ങ്ങ​ളി​ലെ മൃ​ഗാ​ശു​പ​ത്രി​യു​മാ​യാ​ണ് ബ​ന്ധ​പ്പെ​ടേ​ണ്ട​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ മൃ​ഗ​ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചാ​ലാ​യി​രി​ക്കും ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​ക.

ആം​ബു​ല​ൻ​സ് യൂ​നി​റ്റെ​ത്തി രോ​ഗ​നി​ർ​ണ​യം ക​ഴി​ഞ്ഞാ​ൽ തു​ട​ർ​ന്നു​ള്ള ചി​കി​ത്സ അ​ത​തു സ്ഥ​ല​ങ്ങ​ളി​ലെ മൃ​ഗ​ഡോ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ഒ​രേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ സേ​വ​ന​ത്തി​ന് വി​ളി​ച്ചാ​ൽ ആ​ദ്യം വി​ളി​ക്കു​ന്ന​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്ന് ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ജാ​ൻ​സി സി. ​കാ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കെ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pets Ambulance
News Summary - Ambulance to treat pets at home
Next Story