Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഫർസോൺ മാപ്പ്...

ബഫർസോൺ മാപ്പ് പ്രസിദ്ധീകരിച്ചതിൽ അവ്യക്തത

text_fields
bookmark_border
ബഫർസോൺ മാപ്പ് പ്രസിദ്ധീകരിച്ചതിൽ അവ്യക്തത
cancel
camera_alt

ആറളം,കൊട്ടിയൂർ വന്യജീവി സങ്കേതത്തോടു ചേർന്ന പഞ്ചായത്തുകളിലെ ബഫർ സോൺ മാപ്പ്

കേ​ള​കം: വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ, ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് ചു​റ്റും ക​രു​ത​ൽ മേ​ഖ​ല നി​ശ്ച​യി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന റി​മോ​ട്ട് സെ​ൻ​സി​ങ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് സെ​ന്റ​ർ (കെ.​എ​സ്.​ആ​ർ.​ഇ.​സി) ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ൽ വ്യാ​പ​ക പ​രാ​തി ഉ​യ​രു​ന്നു.

ബ​ഫ​ർ​സോ​ൺ മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്റ് ഏ​രി​യ​യും ഉ​ൾ​പ്പെ​ടു​ത്താ​തെ മാ​പ്പ് അ​പൂ​ർ​ണ​മാ​ണെ​ന്നും പ​രാ​തി ഉ​യ​ർ​ന്നു. ക​ണ്ണൂ​രി​ന്റെ മ​ല​യോ​ര ഭാ​ഗ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടി​നെ​തി​രെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​കു​ന്നു​ണ്ട്.

തോ​ട്ട​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പി​ൽ കൃ​ഷി​യി​ട​ങ്ങ​ളും, പ​ല ആ​ളു​ക​ളു​ടെ വീ​ടു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ആ​ക്ഷേ​പ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ ഡി​സം​ബ​ർ 23വ​രെ സ​ർ​ക്കാ​ർ സ​മ​യം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ട്ടി​യൂ​ർ, ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്ക് ചു​റ്റു​മു​ള്ള ബ​ഫ​ർ സോ​ണി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​യ കേ​ള​കം, കൊ​ട്ടി​യൂ​ർ, ആ​റ​ളം, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് സം​സ്ഥാ​ന റി​മോ​ട്ട് സെ​ൻ​സി​ങ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് സെ​ന്റ​ർ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bufferzone map
News Summary - Ambiguity in publishing bufferzone map
Next Story