ദേശീയ ഗെയിംസ്: അമാനി ദില്‍ഷാദിന് ചരിത്ര നേട്ടം
text_fieldsഅമാനി ദിൽഷാദ്
കണ്ണൂര്‍: ഡെറാഡൂണില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ ജിംനാസ്റ്റിക്സ് മത്സരത്തില്‍ കണ്ണൂര്‍ സ്വദേശിനി അമാനി ദില്‍ഷാദിന് ചരിത്ര നേട്ടം. ദേശീയ ഗെയിംസില്‍ വനിത ജിംനാസ്റ്റിക്സില്‍ അമാനി ദില്‍ഷാദിലൂടെ കേരളത്തിന് ആദ്യമായി വ്യക്തിഗത മെഡല്‍. അണ് ഈവണ്‍ ബാര്‍സ് ഇനത്തിലാണ് 18 കാരിയായ അമാനി വെങ്കലം നേടിയത്.
ജില്ല ജിംനാസ്റ്റിക്സ് അസോസിയേഷനെ പ്രതിനിധീകരിക്കുന്ന അമാനി കണ്ണൂര്‍ മാടായി അഹ്ലം വീട്ടില്‍ ദില്‍ഷാദിന്റെയും റൈഹാനയുടെയും മകളാണ്. അരുണ്‍ കുമാര്‍ ജയനാണ് അമാനിയുടെ പരിശീലകന്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ ഒന്നാം വര്‍ഷ റഷ്യന്‍ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാർഥിനിയാണ്. തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജിംനാസ്റ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിത ഓവറോള്‍ ചാമ്പ്യനായിരുന്നു.

