Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെ​ള്ളി​ത്തി​ര​യി​ൽ...

വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ദു​ര​ന്ത ക​ഥാ​പാ​ത്ര​മാ​യി ഇ​സ്മ​യി​ൽ

text_fields
bookmark_border
വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ദു​ര​ന്ത ക​ഥാ​പാ​ത്ര​മാ​യി ഇ​സ്മ​യി​ൽ
cancel
camera_alt

ഇ​സ്മ​യി​ൽ

കൂ​ത്തു​പ​റ​മ്പ്: വെ​ള്ളി​ത്തി​ര​യി​ൽ തി​ള​ങ്ങി​യെ​ങ്കി​ലും ജീ​വി​ത​ത്തി​ൽ ദു​ര​ന്ത ക​ഥാ​പാ​ത്ര​മാ​യി മാ​റാ​നാ​യി​രു​ന്നു ഇ​ന്ന​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണ​വ​ത്തെ ഇ​സ്മ​യി​ലി​ന്റെ വി​ധി. കാ​ഴ്ച​യി​ൽ ചെ​റി​യ​വ​നെ​ങ്കി​ലും വ​ലി​യ മ​ന​സ്സി​നു​ട​മ​യാ​യി​രു​ന്നു കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ര​ണ്ടു പേ​രി​ൽ ഒ​രാ​ളാ​യ ഇ​സ്മ​യി​ൽ. സ്വ​ന്ത​മാ​യി കി​ട​പ്പാ​ട​മി​ല്ലെ​ന്നു​ള്ള​താ​യി​രു​ന്നു നാ​ല​ടി​യി​ൽ താ​ഴെ മാ​ത്രം പൊ​ക്ക​മു​ള്ള ഇ​സ്മ​യി​ലി​നെ അ​സ്വ​സ്ഥ​നാ​ക്കി​യി​രു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ട് മു​മ്പ് ഇ​റ​ങ്ങി​യ വി​ന​യ​ന്റെ ഹി​റ്റ് ചി​ത്ര​മാ​യ അ​ത്ഭു​ത ദ്വീ​പ് ക​ണ്ടി​ട്ടു​ള്ള​വ​ർ ഓ​ർ​ക്കു​ന്ന മു​ഖ​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ണ്ണ​വ​ത്തെ ഇ​സ്മ​യി​ലി​ന്റേ​ത്. മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ പൃ​ഥ്വി​രാ​ജ്, ജ​ഗ​തി ശ്രീ​കു​മാ​ർ, ഗി​ന്ന​സ് പ​ക്രു എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​യ​തി​ന്റെ അ​നു​ഭ​വം ഒ​രി​ക്ക​ലും ഇ​സ്മ​യി​ലി​ന്റെ മ​ന​സ്സി​ൽ നി​ന്നും വി​ട്ടു​മാ​റി​യി​ട്ടി​ല്ല. പി​ന്നീ​ട് മ​റ്റു​ചി​ല സി​നി​മ​ക​ളി​ൽ നി​ന്നും ഓ​ഫ​ർ വ​ന്നെ​ങ്കി​ലും സാ​ഹ​ച​ര്യം മോ​ശ​മാ​യ​തി​നാ​ൽ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ സി​നി​മ താ​ര​മെ​ന്ന പ​രി​വേ​ഷ​മു​ണ്ടെ​ങ്കി​ലും അ​ത്ര ശു​ഭ​ക​ര​മാ​യി​രു​ന്നി​ല്ല ഇ​സ്മ​യി​ലി​ന്റെ ജീ​വി​തം. സ്വ​ന്ത​മാ​യി ഭൂ​മി​യോ വീ​ടോ ഇ​ല്ലാ​ത്ത 55 കാ​ര​ൻ വാ​ട​ക വീ​ട്ടി​ലാ​ണ് അ​ന്തി​യു​റ​ങ്ങി​യി​രു​ന്ന​ത്. ചെ​റി​യൊ​രു വീ​ട് സ്വ​ന്ത​മാ​ക്കു​ക​യെ​ന്ന​താ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്ന് ഇ​സ്മ​യി​ൽ അ​ടു​പ്പ​മു​ള്ള​വ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ശ​രീ​ര​ത്തി​ന്റെ പൊ​ക്ക​ക്കു​റ​വ് കാ​ര​ണം കാ​ര്യ​മാ​യ ജോ​ലി​ക​ളൊ​ന്നും​ത​ന്നെ ചെ​യ്യാ​ൻ ഇ​സ്മ​യി​ലി​ന് സാ​ധി​ക്കു​ന്നി​ല്ല. ലോ​ട്ട​റി ടി​ക്ക​റ്റ് വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmActorslife`
News Summary - Although he shines on the silver screen, Ismail is a tragic character in life.
Next Story