Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAlakodechevron_rightമോഷ്ടാക്കൾ പിടിയിൽ

മോഷ്ടാക്കൾ പിടിയിൽ

text_fields
bookmark_border
മോഷ്ടാക്കൾ പിടിയിൽ
cancel

ആലക്കോട്: ആക്രി പെറുക്കലിന്റെ മറവില്‍ വീടുകളില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ച്ച ചെയ്ത സംഘത്തെ നാട്ടുകാര്‍ പിടികൂടി. നെല്ലിപ്പാറ കപ്പണയില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ആക്രി സാധനങ്ങള്‍ പെറുക്കാനെത്തിയ ഇതരസംസ്ഥാന സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് നാട്ടുകാര്‍ പിടികൂടിയത്. കടത്തിക്കൊണ്ടുപോകാനെത്തിയ വാഹനവും തടഞ്ഞുവെച്ചു. പ്രദേശത്തെ നിരവധി വീടുകളില്‍നിന്ന് കസേരകള്‍, സാനിറ്ററി, സ്വിച്ച്‌ബോര്‍ഡ് അടക്കമുള്ള സാധനങ്ങളാണ് കവര്‍ച്ച നടത്തിയത്. വീടുകളില്‍ ആളുകളില്ലാത്ത സമയം നോക്കിയെത്തിയാണ് സാധനങ്ങള്‍ കവര്‍ന്നത്.

റോഡരികിലെ കാട്ടിലും മറ്റുമായി ഒളിപ്പിച്ച ശേഷം വാഹനവുമായെത്തി കടത്തിക്കൊണ്ടുപോവുകയാണ് പതിവ്. ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ ഇവരില്‍നിന്ന് തിരിച്ചുപിടിക്കുകയും കിട്ടാതെ വന്ന സാധനങ്ങളുടെ നഷ്ടപരിഹാരം വാങ്ങുകയും ചെയ്തശേഷമാണ് സംഘത്തെ നാട്ടുകാര്‍ വിട്ടയച്ചത്. പിടിയിലായവരെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyTheifpolice warningArrest
News Summary - Thieves arrested
Next Story