Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAlakodechevron_rightമലഞ്ചരക്ക് കടയിലെ...

മലഞ്ചരക്ക് കടയിലെ കവർച്ച: തൊരപ്പൻ സന്തോഷ്​ പിടിയിൽ

text_fields
bookmark_border
മലഞ്ചരക്ക് കടയിലെ കവർച്ച: തൊരപ്പൻ സന്തോഷ്​ പിടിയിൽ
cancel
camera_alt

തൊരപ്പൻ സന്തോഷ്

ആ​ല​ക്കോ​ട്: വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ലെ മ​ല​ഞ്ച​ര​ക്ക് ക​ട കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പു​ലി​ക്ക​രു​മ്പ വേ​ങ്കു​ന്ന് ക​വ​ല സ്വ​ദേ​ശി നി​ടു​മ​ല സ​ന്തോ​ഷ് എ​ന്ന തൊ​ര​പ്പ​ൻ സ​ന്തോ​ഷി​നെ (38) ആ​ല​ക്കോ​ട് സി.​ഐ കെ.​ജെ. വി​നോ​യി​യും സം​ഘ​വും ക​ണ്ണൂ​ർ താ​ണ​യി​ൽ​വെ​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്തു.

ക​ഴി​ഞ്ഞ 27ന് ​പു​ല​ർ​ച്ച​യാ​ണ് നെ​ല്ലി​പ്പാ​റ സ്വ​ദേ​ശി അ​ഗ​സ്​​റ്റ്യ​െൻറ വാ​യാ​ട്ടു​പ​റ​മ്പി​ലു​ള്ള പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ട്രേ​ഡേ​ഴ്സ് എ​ന്ന മ​ല​ഞ്ച​ര​ക്ക് സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വി​ല വ​രു​ന്ന കു​രു​മു​ള​ക് സ​ന്തോ​ഷും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ക​വ​ർ​ന്ന​ത്.

സ​ന്തോ​ഷി​െൻറ കൂ​ട്ടാ​ളി കു​റു​മാ​ത്തൂ​ർ സ്വ​ദേ​ശി ഒ​ളി​വി​ലാ​ണ്. ഇ​വ​ർ ഇ​ന്നോ​വ കാ​ർ വാ​ട​ക​ക്ക്​ എ​ടു​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. മോ​ഷ​ണ​ദൃ​ശ്യം ക​ട​യി​ലെ സി.​സി.​ടി.​വി​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ന്നോ​വ കാ​ർ ത​ളി​പ്പ​റ​മ്പി​ന​ടു​ത്തു​ള്ള ബ​ക്ക​ള​ത്തു​നി​ന്ന് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ക​ള​വ് മു​ത​ലു​ക​ൾ വി​റ്റ ക​ട​ക​ളി​ൽ സ​ന്തോ​ഷി​നെ​യും കൂ​ട്ടി പൊ​ലീ​സ് കു​രു​മു​ള​ക് വീ​ണ്ടെ​ടു​ത്തു. നി​ര​വ​ധി ക​വ​ർ​ച്ച​ക്കേ​സി​ൽ സ​ന്തോ​ഷ് പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​വ​ർ​ച്ച​ക്ക് ശേ​ഷം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ ഇ​യാ​ൾ ത​ല മു​ണ്ഡ​നം​ചെ​യ്​​തി​രു​ന്നു. ഇ​യാ​ളെ പ​യ്യ​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:Thorappan Santosh arrest Robbery at a grocery store 
Next Story