Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightAlakodechevron_rightരയരോത്ത്...

രയരോത്ത് വീടുകൾക്കുനേരെ ആക്രമണം

text_fields
bookmark_border
രയരോത്ത് വീടുകൾക്കുനേരെ ആക്രമണം
cancel

ആ​ല​ക്കോ​ട്: ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ ര​യ​രോ​ത്താ​ണ്​ സം​ഭ​വം. ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ട​യാ​ണ് ര​യ​രോ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു​നേ​രേ പ​ട​ക്കം എ​റി​യു​ക​യും ആ​ളു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത​ത്.

ര​യ​രോം മൂ​ലോ​ത്തും​കു​ന്നി​ലെ ദേ​ശീ​യ കാ​യി​ക താ​രം ലി​ന​റ്റ് ജോ​ർ​ജ്, കൊ​ല്ലം​കു​േ​ന്ന​ൽ വി​ൽ​സ​ൺ, ര​യ​രോം പ​ള്ളി​പ്പ​ടി​യി​ലെ കാ​രി​ക്കാ​ട്ടി​ൽ ജി​ൻ​സ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ന്​ ഇ​വ​ർ​ക്കു​നേ​രെ കൈ​യേ​റ്റ​വു​മു​ണ്ടാ​യി.

ര​യ​രോ​ത്ത് കോ​ൺ​ഗ്ര​സി​നെ​തി​രെ മ​ത്സ​രി​ച്ച മു​ൻ കോ​ൺ​ഗ്ര​സ് നേ​താ​വും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന ജോ​യി കാ​രി​ക്കാ​ട്ടി​ലി​ന് വോ​ട്ടു ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ജോ​യി​യു​ടെ കാ​ർ ത​ട​ഞ്ഞ് കൈ​യേ​റ്റം ചെ​യ്ത​താ​യും കാ​റി​ന് കേ​ടു​പാ​ട്​ വ​രു​ത്തി​യ​താ​യും പ​രാ​തി​യു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ ആ​ല​ക്കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മം ന​ട​ന്ന വീ​ടു​ക​ൾ സി.​പി.​എം നേ​താ​ക്ക​ളാ​യ എം. ​ക​രു​ണാ​ക​ര​ൻ, പി.​വി. ബാ​ബു​രാ​ജ്, പി.​എം. മോ​ഹ​ന​ൻ, കെ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ര​യ​രോം ടൗ​ണി​ൽ പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HOUSE ATTACKEDalakode
News Summary - houses attacked in rayaroth
Next Story