Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 8:08 AM GMT Updated On
date_range 20 April 2022 8:08 AM GMTഎയര്‍ഇന്ത്യ വണ്‍ വിമാനം കണ്ണൂരിലിറങ്ങി
text_fieldsListen to this Article
മട്ടന്നൂര്‍: പുതിയ എയര്‍ഇന്ത്യ വണ്‍ വിമാനം കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങി. അതിവിശിഷ്ട വ്യക്തികളാണ് എയര്‍ഇന്ത്യ വണ്‍ വിഭാഗത്തില്‍പ്പെട്ട വിമാനത്തിൽ സഞ്ചരിക്കാറുള്ളത്. പുതിയ പൈലറ്റുമാര്‍ വിമാനത്താവളം പരിചയപ്പെടുന്നത് ഈ വിമാനം വഴിയാണ്. ഇവർ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും പ്രത്യേകതകളും സാങ്കേതികവിദ്യയും മനസ്സിലാക്കും. തുടർന്നാണ് അതിവിശിഷ്ട വ്യക്തികള്‍ ഇതില്‍ സഞ്ചരിക്കുക.
തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ എയര്‍ഇന്ത്യ വണ്‍ വിമാനം അല്‍പസമയം നിര്‍ത്തിയിട്ടശേഷം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി.
Next Story