Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ ഐ ഫോര്‍ കേരള -...

എ ഐ ഫോര്‍ കേരള - കണ്ണൂര്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

text_fields
bookmark_border
എ ഐ ഫോര്‍ കേരള - കണ്ണൂര്‍ മിഷന്‍ പദ്ധതിക്ക് തുടക്കം
cancel
camera_alt

എ ​ഐ ഫോ​ർ കേ​ര​ള - ക​ണ്ണൂ​ർ മി​ഷ​ൻ പ​ദ്ധ​തി ശ്രീ​പു​രം സ്കൂ​ളി​ൽ ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍സ് സം​ബ​ന്ധി​ച്ച അ​വ​ബോ​ധം വ​ള​ര്‍ത്തു​ക, അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​റി​വ് പ​ക​ര്‍ന്നു​ന​ല്‍കു​ക എ​ന്നി​വ ല​ക്ഷ്യം വെ​ച്ചു​ള്ള എ ​ഐ ഫോ​ര്‍ കേ​ര​ള - ക​ണ്ണൂ​ര്‍ മി​ഷ​ന്‍ പ​ദ്ധ​തി ജി​ല്ല ക​ല​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ഇ-​ഗ​വേ​ണ​ന്‍സ് സൊ​സൈ​റ്റി, ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് സെ​ന്റ​ര്‍ ഫോ​ര്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ആ​ന്‍റ് എ​ജ്യു​ക്കേ​ഷ​ണ​ല്‍ ടെ​ക്‌​നോ​ള​ജി, സാ​ന്‍ഡി ലേ​ണി​ങ് എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കാ​ളി​ത്ത ധാ​ര​ണാ​പ​ത്രം ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.

ല​ളി​ത​മാ​യ ലേ​ണി​ങ് മൊ​ഡ്യൂ​ളു​ക​ള്‍, ദൈ​നം​ദി​ന ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, മെ​ന്റ​ര്‍മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള പ്രോ​ജ​ക്ടു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ എ ​ഐ സാ​ങ്കേ​തി​ക വി​ദ്യ വി​ദ്യാ​ര്‍ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും സ്‌​കൂ​ളു​ക​ള്‍ക്കും പ​ദ്ധ​തി സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്ന​ത് സാ​ന്‍ഡി ലേ​ണി​ങ് പ്ലാ​റ്റ്ഫോ​മാ​ണ്. ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന ഐ.​ടി മി​ഷ​ന്‍ ഇ-​ഗ​വേ​ണ​ന്‍സ് സൊ​സൈ​റ്റി ജി​ല്ല പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ സി.​എം. മി​ഥു​ന്‍ കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. ക​ണ്ണൂ​ര്‍ ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഡോ.​സി. ശ്രീ​കു​മാ​ര്‍, സാ​ന്‍ഡി ലേ​ര്‍ണി​ങ് സി.​ഇ.​ഒ സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ല്‍, ശ്രീ​പു​രം ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് കാ​ട്ടി​യ​ങ്ക​ല്‍, ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് പ്ര​ഫ. ഡോ. ​പി. സൂ​ര​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurKeralaAI Summit
News Summary - AI for Kerala - Kannur Mission project launched
Next Story