വീണ്ടും പ്രതിഷേധം: കെ-റെയിൽ കല്ലുകൾ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വച്ചു
text_fieldsകണ്ണൂർ: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിലിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും കെ റെയിൽ അതിരടയാള കല്ല് പിഴുത് മാറ്റി. മുൻപ് രണ്ട് തവണ ഇവിടെ സർവേ കല്ല് പിഴുതെറിഞ്ഞിരുന്നു. ഇത്തവണ എട്ട് കല്ലുകളാണ് പിഴുതെടുത്തത്. തുടർന്ന് ഇവ കൂട്ടിയിട്ട ശേഷം റീത്ത് വച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
കെ-റെയിൽ എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന സർക്കാർ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാർട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. അടയാള കല്ലുകൾ പിഴുതെറിയാൻ കെ.പി.സി.സി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മാടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുതെറിയാൻ ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. കെ-റെയിൽ എന്നെഴുതിയ കല്ല് ഇടുന്നതിനെതിരെ ഹൈക്കോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു.