Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഡ്വ. ബിനോയ് കുര്യന്‍...

അഡ്വ. ബിനോയ് കുര്യന്‍ ക​ണ്ണൂ​ർ ജില്ല പഞ്ചായത്ത്​ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
അഡ്വ. ബിനോയ് കുര്യന്‍ ക​ണ്ണൂ​ർ ജില്ല പഞ്ചായത്ത്​ അംഗമായി സത്യപ്രതിജ്ഞ ചെയ്തു
cancel
camera_alt

ജില്ല പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷനിൽനിന്നു വിജയിച്ച അഡ്വ.ബിനോയ്‌ കുര്യന്​ ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​

പി.പി. ദിവ്യ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

ക​ണ്ണൂ​ർ: ജി​ല്ല പ​ഞ്ചാ​യ​ത്ത് തി​ല്ല​ങ്കേ​രി ഡി​വി​ഷ​നി​ല്‍ നി​ന്ന്​ വി​ജ​യി​ച്ച അ​ഡ്വ. ബി​നോ​യ് കു​ര്യ​ന്‍ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ സ​ത്യ​പ്ര​തി​ജ്ഞ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. സി.​പി.​എ​മ്മി​െൻറ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു അ​ഡ്വ. ബി​നോ​യ്​ കു​ര്യ​ൻ.

സി.​പി.​എം ഇ​രി​ട്ടി എ​രി​യ സെ​ക്ര​ട്ട​റി സ്​​ഥാ​നം രാ​ജി​വെ​ച്ചാ​ണ്​ അ​ദ്ദേ​ഹം മ​ത്സ​രി​ച്ച​ത്. യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന്​ തി​ല്ല​േ​ങ്ക​രി ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ക്കേ​ണ്ടി വ​ന്നി​രു​ന്നു. ജ​നു​വ​രി 21ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18,524 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ന്​​ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ലി​ൻ​ഡ ജെ​യിം​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ബി​നോ​യ്​ കു​ര്യ​ൻ മി​ക​ച്ച വി​ജ​യം നേ​ടി​യ​ത്.

നി​ല​വി​ലു​ള്ള ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഇ. ​വി​ജ​യ​ൻ അ​ടു​ത്ത ദി​വ​സം സ്​​ഥാ​നം രാ​ജി​വെ​ക്കും. തു​ട​ർ​ന്ന്​ അ​ഡ്വ. ബി​നോ​യ്​ കു​ര്യ​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ൻ​റാ​കും.

ച​ട​ങ്ങി​ല്‍ ടി.​വി. രാ​ജേ​ഷ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ള്‍, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പി. ​ജ​യ​രാ​ജ​ന്‍, കെ.​പി. സ​ഹ​ദേ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി. ​ച​ന്ദ്ര​ന് ജി​ല്ല പ​ഞ്ചാ​യ​ത്തി​െൻറ സ്‌​നേ​ഹോ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur district panchayatThillankeri DivisionAdv. Binoy Kurian
News Summary - Adv. Binoy Kurian was sworn in as a member of Kannur District Panchayat
Next Story