Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല ഡിഗ്രി ​പ്രവേശനത്തിന്​ അപേക്ഷിക്കാം

text_fields
bookmark_border
കണ്ണൂർ സർവകലാശാല ഡിഗ്രി ​പ്രവേശനത്തിന്​ അപേക്ഷിക്കാം
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക്കു​ കീ​​ഴി​ലെ ഗ​വ., എ​യ്​​ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ൽ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ൽ, റി​സ​ർ​വേ​ഷ​ൻ, ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെൻറ്, സ്​​​പോ​ർ​ട്​​സ്​ ​േക്വാ​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​ഗ​സ്​​റ്റ്​ 31ന്​ ​അ​വ​സാ​നി​ക്കും. ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.ക​മ്യൂ​ണി​റ്റി, മാ​നേ​ജ്​​മെൻറ്, സ്​​​പോ​ർ​ട്​​സ്​ ​േക്വാ​ട്ട​ക​ളി‍ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്ക​ണം.

വെ​യ്റ്റേ​ജ്/​സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഈ ​വി​വ​ര​ങ്ങ​ൾ ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. അ​ല്ലാ​ത്ത പ​ക്ഷം അ​ഡ്​​മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ്​​തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്​​ട്​ ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്​​റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​ണം.

ഓ​പ്ഷ​ന്‍ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെൻറ്​​ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര്‍ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍ന്നു​വ​രു​ന്ന അ​ലോ​ട്ട്മെൻറി​ൽ‍ പ​രി​ഗ​ണി​ക്കി​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്​​സു​ക​ളും മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.

ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന​ു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട. അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും ഫീ​സ​ട​ച്ച​തി‍െൻറ ര​സീ​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്ക​ണം. ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ‍ ഫീ​സ് 420 രൂ​പ​യാ​ണ് (എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 250). ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും SBI e-pay മു​ഖാ​ന്ത​രം അ​ട​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി.​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഫീ​സ് അ​ട​ച്ച ച​ലാ​ൻ നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്ക​ണം.

അ​ലോ​ട്ട്മെൻറ്​ തീ​യ​തി, കോ​ള​ജു​ക​ളി​ല്‍ അ​ഡ്​​മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി തു​ട​ങ്ങി​യ​വ അ​ത​ത്​ സ​മ​യ​ങ്ങ​ളി​ല്‍ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലൂ​ടെ​യും വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും. ഫോ​ൺ: 0497 2715261, 7356948230.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DegreeKannur University
News Summary - admission to Kannur University Degree
Next Story