Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദിരാജ ഹമീദ് ഹുസൈൻ...

ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ ഇനി അറക്കൽ സുൽത്താൻ

text_fields
bookmark_border
ആദിരാജ ഹമീദ് ഹുസൈൻ കോയമ്മ ഇനി അറക്കൽ സുൽത്താൻ
cancel
camera_alt

അറക്കൽ സുൽത്താനായി ചുമതലയേൽക്കുന്ന ആദിരാജ ഹമീദ് ഹുസൈൻ കോയമ്മക്ക് ​അബ്​ദുൽ ഷുക്കൂർ ആദിരാജ രാജ കുടുംബത്തി‍െൻറ അധികാര ചിഹ്നമായ വാൾ കൈമാറുന്നു.

ക​ണ്ണൂ​ർ: ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ 40ാമ​ത്​ അ​റ​ക്ക​ൽ സു​ൽ​ത്താ​നാ​യി ചു​മ​ത​ല​യേ​റ്റു. സു​ൽ​ത്താ​ന ആ​ദി​രാ​ജ മ​റി​യു​മ്മ എ​ന്ന ചെ​റി​യ ബീ​കു​ഞ്ഞി ബീ​വി​യു​ടെ നി​ര്യാ​ണ​ത്തോ​ടെ​യാ​ണ്​ മു​സ്‌​ലിം​രാ​ജ കു​ടും​ബ​ത്തി​ലെ സു​ൽ​ത്താ​ൻ സ്ഥാ​ന​ത്തേ​ക്ക് കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​മാ​യ ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത്.

കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗം സു​ൽ​ത്താ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന രീ​തി​യാ​ണ് പാ​ര​മ്പ​ര്യ​മാ​യി പി​ന്തു​ട​രു​ന്ന​ത്. ക​ണ്ണൂ​രി​ലെ മു​ഖ്യ ഖാ​ദി സ്ഥാ​ന​വും പ​ള്ളി​ക​ളു​ടെ മു​ത​വ​ല്ലി സ്ഥാ​ന​വും ഒ​ട്ട​ന​വ​ധി അ​റ​ക്ക​ൽ കു​ടും​ബ​സ്വ​ത്തു​ക​ളു​ടെ​യും പൈ​തൃ​ക ശേ​ഷി​പ്പു​ക​ളു​ടെ​യും കൈ​കാ​ര്യ ക​ർ​തൃ​ത്വ അ​ധി​കാ​ര സ്ഥാ​ന​വും ഉ​ൾ​പ്പെ​ടെ മു​സ്‌​ലിം സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ സ്ഥാ​ന​മാ​ണ് അ​റ​ക്ക​ൽ സു​ൽ​ത്താ​നു​ള്ള​ത്.

1959ൽ ​ന​ട​ന്ന ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ അ​റ​ക്ക​ൽ രാ​ജ കു​ടും​ബ​ത്തി​ലെ സ്വ​ത്ത​്​ ഭാ​ഗം​വെ​ക്ക​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​ക പു​രു​ഷ അം​ഗ​മാ​ണ് ആ​ദി​രാ​ജ ഹ​മീ​ദ് ഹു​ൈ​സ​ൻ കോ​യ​മ്മ. അ​റ​ക്ക​ൽ കു​ടും​ബ​വീ​ട്ടി​ലാണ്​ സ്​​ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ്​ ന​ട​ന്ന​ത്. അ​ന്ത​രി​ച്ച ബീ​വി​യു​ടെ മ​ക​ൻ അ​ബ്​​ദു​ൽ ശു​ക്കൂ​ർ ആ​ദി​രാ​ജ രാ​ജ​കു​ടും​ബ​ത്തി‍െൻറ അ​ധി​കാ​ര ചി​ഹ്ന​മാ​യ വാ​ൾ കൈ​മാ​റി​യാ​ണ് ഔ​ദ്യോ​ഗി​ക​മാ​യ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ന്ന​ത്. എം.​എ​ൽ.​എ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, കെ.​വി. സു​മേ​ഷ്, മേ​യ​ർ അ​ഡ്വ. ടി.​ഒ. മോ​ഹ​ന​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ ഷ​ബീ​ന ടീ​ച്ച​ർ, ക​ണ്ണൂ​ർ​സി​റ്റി ജു​മാ​മ​സ്ജി​ദ് ഖ​ത്തീ​ബ് അ​ബ്​​ദു​ൽ നാ​സ​ർ മൗ​ല​വി, ക​ണ്ണൂ​ർ സി​റ്റി പ്ര​വാ​സി കൂ​ട്ടാ​യ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റു​ഷ്‌​ദി ബി​ൻ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 80 വ​യ​സ്സു​ള്ള ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യാ​ണ്. പ​രേ​ത​രാ​യ ആ​ദി​രാ​ജ ഖ​ദീ​ജ എ​ന്ന ഉ​മ്പി​ച്ചി ബീ​വി​യു​ടെ​യും ഉ​മ്മ​ർ​കു​ട്ടി എ​ള​യ​യു​ടെ​യും മ​ക​നാ​ണ്.

താ​ണ​യി​ലെ സ്വ​വ​സ​തി​യാ​യ 'ഷാ​സി'​ലാ​ണ്​ ഇ​പ്പോ​ൾ താ​മ​സം. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്ലാ​പു​തി​യ വീ​ട്ടി​ല്‍ സ​ഹീ​ദ. ഏ​ക മ​ക​ൻ ഇ​ബ്രാ​ഹീം ഷ​മീ​സ് ഐ.​ടി ബി​സി​ന​സ് മേ​ഖ​ല​യി​ലാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍ ഖ​ദീ​ജ ആ​ദി​രാ​ജ, ഖൈ​റു​ന്നി​സ ആ​ദി​രാ​ജ, പ​രേ​ത​രാ​യ ആ​ദി​രാ​ജ ഇ​സ്മാ​യീ​ല്‍ കോ​യ​മ്മ, പ​രേ​ത​യാ​യ സ​ക്കീ​ന ആ​ദി​രാ​ജ. ക​ണ്ണൂ​രി‍െൻറ​യും അ​റ​ക്ക​ൽ രാ​ജ​കു​ടും​ബ​ത്തി‍െൻറ​യും ച​രി​ത്ര പൈ​തൃ​ക​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ കു​ടും​ബം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദി​രാ​ജ ഹ​മീ​ദ് ഹു​സൈ​ൻ കോ​യ​മ്മ പ​റ​ഞ്ഞു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Adiraja Hameed Hussain KoyammaArakkal
News Summary - Adiraja Hameed Hussain Koyamma is now Arakkal Sultan
Next Story