ഇരട്ട വോട്ട് തടയാൻ നടപടിയാരംഭിച്ചു; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കലക്ടറുടെ കത്ത്
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മാര്‍ച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ ഒരാള്‍ക്ക് ഒന്നിലധികം വോട്ടുകളുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ തെറ്റുകള്‍ തിരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറുടെ നിർദേശം.
തെരഞ്ഞെടുപ്പ് കമീഷെൻറ നിദേശ പ്രകാരമാണ് നടപടി. നടപടിക്രമങ്ങള്‍ വിശദീകരിച്ച് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കലക്ടര്‍ കത്തയച്ചു.
നടപടികളുടെ ഭാഗമായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റികള്‍ രൂപവത്കരിച്ച് ഓരോ മണ്ഡലത്തിലെയും വോട്ടര്‍പട്ടിക സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.
ഒരേ മണ്ഡലത്തിലോ വ്യത്യസ്ത മണ്ഡലങ്ങളിലായോ ഒരാളുടെ തന്നെ ഒന്നിലധികം എന്‍ട്രികള്‍, ഒരേ ഫോട്ടോയിലും വിലാസത്തിലും വ്യത്യസ്ത പേരുകളില്‍ വോട്ടര്‍മാര്‍, ഒരേ വോട്ടര്‍ ഐ.ഡി നമ്പറില്‍ വ്യത്യസ്ത വോട്ടര്‍മാര്‍ എന്നീ കേസുകള്‍ കണ്ടെത്തുന്നതിനാണിത്.