Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തളിപ്പറമ്പ് സി.പി.എമ്മിൽ നടപടി; ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും പുറത്ത്

text_fields
bookmark_border
തളിപ്പറമ്പ് സി.പി.എമ്മിൽ നടപടി; ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവും പുറത്ത്
cancel

തളിപ്പറമ്പ്: തളിപ്പറമ്പിലെ കനത്ത തോൽവിയിൽ സി.പി.എമ്മിൽ സംഘടന നടപടി തുടങ്ങി. തളിപ്പറമ്പ് കീഴാറ്റൂരിലെ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശനെ തൽസ്ഥാനത്തുനിന്ന് മാറ്റുകയും ചപ്പാരപ്പടവിലെ കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്തെ ലോക്കൽ കമ്മിറ്റിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. എം.വി. ഗോവിന്ദനെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിനാണ് പാർട്ടി നടപടിയെന്നാണ് വിവരം.

‘ഭൂതകാല കമ്മി മാഷേ, ചില അന്തംകമ്മികൾ നിങ്ങൾ എന്തോ, എന്തരോ ആണെന്ന് കരുതി, ഇതുവരെ കാണാത്ത നിങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ട്. ആ നാറികൾക്ക് അറിയില്ലല്ലോ നിങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും അധികാര ഭ്രാന്തും’ തുടങ്ങി രൂക്ഷമായ ഭാഷയിലാണ് പ്രകാശൻ വിമർശിച്ചിരുന്നത്. തളിപ്പറമ്പിലെ തോൽവിക്ക് ശേഷം ആദ്യമായാണ് നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Action taken in Taliparamba CPM; Branch Secretary and Local Committee Member out
Next Story